ad
Deshabhimani

തലശ്ശേരിയിൽ വൻ ലഹരിവേട്ട: എം ഡി എം എ മിഠായിക്കടലാസിൽ പൊതിഞ്ഞ നിലയിൽ പിടികൂടി

MDMA
വെബ് ഡെസ്ക്

Published on Jul 11, 2026, 12:11 PM | 1 min read

കണ്ണൂർ: തലശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. മിഠായിക്കടലാസിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 185 ഗ്രാം എം ഡി എം എയുമായി തലശ്ശേരി സ്വദേശി മുഹമ്മദ് സമീൽ പൊലീസിന്റെ പിടിയിലായി. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.


ലഹരിമരുന്ന് വിൽപ്പനയ്ക്കായി മിഠായിക്കടലാസിൽ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ എയർ കൂളറിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിലും കൂടുതൽ എം ഡി എം എ കണ്ടെത്തുകയായിരുന്നു.


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ കൃത്യമായ ഇടപെടലാണ് വൻ ലഹരിമരുന്ന് സംഘത്തിലെ പ്രധാനിയെ വലയിലാക്കാൻ സഹായിച്ചത്. പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയവരെക്കുറിച്ചും ഇത് വാങ്ങാൻ എത്തിയവരെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home