ad
Deshabhimani

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവറായ ഇരിട്ടി സ്വദേശി മരിച്ചു

accident
വെബ് ഡെസ്ക്

Published on Jul 11, 2026, 12:53 PM | 1 min read

ഇരിട്ടി: ഇരിട്ടി - കണ്ണൂർ റൂട്ടിലെ കാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ 'സരോവരം' നിവാസായ കെ സുരേഷ് ബാബു (52) ആണ് മരണപ്പെട്ടത്.


ശനിയാഴ്ച രാവിലെ 8.15-ഓടെ കാഞ്ഞിരോട് സർവീസ് സഹകരണ ബാങ്കിന് സമീപത്തായിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് ട്രിപ്പ് പോവുകയായിരുന്ന സുരേഷ് ബാബുവിന്റെ ഓട്ടോറിക്ഷയിലേക്ക് കണ്ണൂർ ഭാഗത്തുനിന്നും വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ ഉടൻ തന്നെ കണ്ണൂരിലെ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.


പയഞ്ചേരിയിലെ പരേതരായ കരിന്ത കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും കണിയേരി സരോജിനിയമ്മയുടെയും മകനാണ് സുരേഷ് ബാബു. ഭാര്യ: ഷൈനി. മക്കൾ: വൈദേഹി (ബിരുദ വിദ്യാർത്ഥി), ഹർഷ വർദ്ധൻ (പ്ലസ് ടു വിദ്യാർത്ഥി, ചാവശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ), കാർത്തിക് ദേവനായക് (പത്താം ക്ലാസ് വിദ്യാർത്ഥി, എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ). സഹോദരങ്ങൾ: ജയപ്രകാശ് (പിആർഡി ഓഫീസ്, കണ്ണൂർ), പ്രേമരാജൻ (കണ്ണൂർ കോർപ്പറേഷൻ), പ്രസീജ (കണ്ണൂർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home