ad
Deshabhimani

ദമ്മാം നവോദയ ലിറ്റ് ഫെസ്റ്റ് സാഹിത്യ പുരസ്കാരം സോണിയ ചെറിയാൻ്റെ സ്നോ ലോട്ടസിന്

sonia cheriyan

സോണിയ ചെറിയാൻ

വെബ് ഡെസ്ക്

Published on Jul 11, 2026, 01:15 PM | 1 min read

ദമ്മാം: പ്രവാസി മലയാളികൾക്കായി ദമ്മാം നവോദയ സംഘടിപ്പിച്ച 2026ലെ നവോദയ ലിറ്റ് ഫെസ്റ്റ് സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. സോണിയ ചെറിയാൻ്റെ "സ്നോ ലോട്ടസ്" ആണ് പുരസ്കാരത്തിന് അർഹമായത്. കോഴിക്കോട് പ്രസ്സ്ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജൂറി ചെയർമാൻ കെ പി രാമനുണ്ണിയാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. ജൂറി അംഗം ടിപി വേണുഗോപാൽ, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത് വടകര, നവോദയ മുൻ രക്ഷാധികാരി സമിതി അംഗങ്ങളായ മോഹനൻ വെള്ളിനേഴി, നന്ദിനി മോഹൻ, നവോദ മുൻ പ്രസിഡൻ്റ് സിദ്ധിഖ് കല്ലായി, മുൻ കേന്ദ്ര എക്സികുട്ടീവ് അംഗം സലീം മനാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


lit fest award


സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളി പ്രവാസി സമൂഹത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് നവോദയ സാംസ്‌കാരികവേദി. സാഹിത്യ പുരസ്കാരത്തിനായി ലഭിച്ച 21 നോവലുകളിൽ നിന്നാണ് ജൂറി സോണിയ ചെറിയാൻ്റെ "സ്നോ ലോട്ടസ്" തെരഞ്ഞെടുത്തത്. അവാർഡ് ജേതാവ് സോണിയ ചെറിയാനെയും സാഹിത്യ പുരസ്കാരത്തിനായി രചനകൾ സമർപ്പിച്ച മറ്റു പ്രവാസി എഴുത്തുകാരെയും ജൂറിയും നവോദയ സെൻട്രൽ കമ്മറ്റിയും അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home