ad
Deshabhimani

കൊച്ചിയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; ടൽറോപ് കമ്പനി പുറത്താക്കിയത് മുന്നൂറോളം ജീവക്കാരെ

talrop.jpg
വെബ് ഡെസ്ക്

Published on Jul 11, 2026, 01:19 PM | 1 min read

കൊച്ചി: യുഎസ്‌ ആസ്ഥാനമായ കോറോ ഹെൽത്ത്‌ ഇൻഫോടെക്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ആയിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിന് പിന്നാലെ കൊച്ചിയിലെ ടൽറോപ് കമ്പനിയിലും കൂട്ടപിരിച്ചുവിടൽ. കമ്പനിയിൽ നിന്നും 300-ഓളം ജീവക്കാരെയാണ് പിരിച്ചുവിട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം.


കൊച്ചിയിലും കോഴിക്കോടും ജോലിചെയ്യുന്ന ആയിരത്തോളം ജീവനക്കാരെ ജൂലൈ മൂന്നിനാണ്‌ കോറോ ഹെൽത്ത്‌ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്‌. പിരിച്ചുവിട്ട സംഭവത്തിൽ സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങളൊന്നും അംഗീകരിക്കാതെ കമ്പനി മുന്നോട്ട് പോകുമ്പോഴാണ് പുതിയ പ്രതിസന്ധി.


സർക്കാരിന്റെയും തൊഴിൽ നഷ്ടപ്പെട്ടവരുടെയും ആവശ്യങ്ങളോ നിർദേശങ്ങളോ കോറോ ഹെൽത്ത് മാനേജ്‌മെന്റ്‌ പ്രതിനിധികൾ അംഗീകരിച്ചില്ല. പരിഹാരമൊന്നും കാണാതെ, ഒടുവിൽ 20ന്‌ വീണ്ടും ചർച്ച നടത്താൻമാത്രം തീരുമാനിച്ച്‌ യോഗം അവസാനിപ്പിച്ചു. ​ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിക്കില്ലെന്നും അടുത്ത ചർച്ച നടക്കുന്ന ജൂൺ 20 വരെ അവർ വീട്ടിലിരിക്കട്ടെയെന്നുമാണ്‌ കന്പനി പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞത്‌. പരമാവധി ജീവനക്കാരെ കേരളത്തിലെ ഓഫീസുകളിൽ നിലനിർത്തി ബാക്കിയുള്ളവരെ രാജ്യത്തെ മറ്റ് ഓഫീസുകളിലേക്ക് മാറ്റണമെന്ന ആവശ്യവും തള്ളി. ജോലിയില്ലാത്തതിനാലാണ്‌ ഓഫീസ്‌ അടച്ചുപൂട്ടുന്നതെന്നും കമ്പനി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home