നേപ്പാളിൽ തടാകത്തിൽ നീന്തുന്നതിനിടെ ഇന്ത്യൻ വിനോദസഞ്ചാരി മുങ്ങിമരിച്ചു

പ്രതീകാത്മകചിത്രം
കാഠ്മണ്ഡു : നേപ്പാളിൽ തടാകത്തിൽ നീന്തുന്നതിനിടെ ഇന്ത്യൻ വിനോദസഞ്ചാരി മുങ്ങിമരിച്ചു. കാസ്കി ജില്ലയിലെ പൊഖാറ മെട്രോപൊളിറ്റൻ നഗരത്തിലെ ഫെവ തടാകത്തിലാണ് സംഭവം. ബീഹാർ നിവാസിയായ രോഹിത് കുമാർ (28) ആണ് മരിച്ചത്. ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന ഇയാൾ തടാകത്തിലേക്ക് നീന്താനായി ചാടിയതായിരുന്നു. വൈകുന്നേരം 5ഓടെയായിരുന്നു സംഭവം.
വെള്ളത്തിൽ ചാടിയതിനുപിന്നാലെ കാണാതായ രോഹിതിനെ സായുധ പൊലീസ് സേനയുടെ ഒരു സംഘം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതായ കാസ്കി ജില്ലാ പൊലീസ് വക്താവ് ബീരേന്ദ്ര കുമാർ പാസ്വാൻ പറഞ്ഞു. വെസ്റ്റേൺ റീജിയണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.










0 comments