ad
Deshabhimani

മുളിയാര്‍ എബിസി സെന്റര്‍

അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 11, 2026, 11:47 AM | 1 min read

കാസർകോട്‌​

ജില്ലാപഞ്ചായത്ത് ഫണ്ട് അനുവദിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മുളിയാര്‍ പഞ്ചായത്തില്‍ സ്ഥാപിച്ച തെരുവ് നായ വന്ധ്യംകരണ പ്രവൃത്തി നടത്തുന്ന എബിസി സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. കലക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എബിസി സെന്ററില്‍ നിന്നുള്ള ദുര്‍ഗന്ധവും ശബ്ദ മനിലീകരണവും സംബന്ധിച്ച് പരിസര വാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്. ​ ശുചിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറ്റവും പെട്ടെന്ന് പരിശോധിച്ച് പരിഹരിക്കണമെന്ന് കലക്ടര്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കി. എബിസി സെന്റര്‍ മാറ്റി സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് മാറ്റാമെന്നും അതുവരെ സമീപ പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാക്കാത്ത വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം പറഞ്ഞു. ​എബിസി സെന്ററില്‍ ബയോഗ്യാസ് പ്ലാന്റ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എബിസി സെന്ററില്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മിക്കും ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ചുറ്റുമതിലിന്റെ ഉയരം വര്‍ധിപ്പിച്ച്, ഇന്റര്‍ലോക്കുചെയ്ത് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. ജില്ലയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന തൃക്കരിപ്പൂര്‍, കാസര്‍കോട് തായലങ്ങാടി എന്നിവിടങ്ങളിലെ എബിസി സെന്ററുകളില്‍ കൂടി വന്ധ്യംകരണ പ്രവൃത്തി നടത്തുന്ന കാര്യം പരിശോധിക്കും. മുളിയാര്‍ എബിസി സെന്ററില്‍ ശസ്ത്രക്രിയ കഴിഞ്ഞ നായകളെ സര്‍ജറിക്കുശേഷം നിരീക്ഷണത്തില്‍ വെക്കുന്നതിന് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാന്‍ സാധിക്കുമോ എന്നും പരിശോധിക്കും. ആഗസ്തിൽ പ്രവർത്തനം അവലോകനംചെയ്യും. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരാനും തീരുമാനമായി. മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയരക്ടര്‍ ഡോ. സന്തോഷ് കെ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. രാജു എസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home