ad
Deshabhimani

ടാർ വില പൊള്ളിക്കുന്നു

റോഡ്‌ നിർമാണം നിലയ്‌ക്കുന്നു, തൊഴിലാളികൾ വലയുന്നു

എല്ലാമേഖലയിലും കേന്ദ്രസർക്കാർ വിലക്കയറ്റം അടിച്ചേൽപ്പിക്കുമ്പോൾ ദുരിതം അനുഭവിക്കുന്നത്‌ പൊരിവെയിലത്ത്‌ പണിയെടുക്കുന്ന സാധാരണ തൊഴിലാളികളെ.

എല്ലാമേഖലയിലും കേന്ദ്രസർക്കാർ വിലക്കയറ്റം അടിച്ചേൽപ്പിക്കുമ്പോൾ ദുരിതം അനുഭവിക്കുന്നത്‌ പൊരിവെയിലത്ത്‌ പണിയെടുക്കുന്ന സാധാരണ തൊഴിലാളികളെ.

avatar
പി വിജിൻദാസ്‌

Published on May 03, 2026, 02:57 AM | 1 min read

ചെറുവത്തൂർ

എല്ലാമേഖലയിലും കേന്ദ്രസർക്കാർ വിലക്കയറ്റം അടിച്ചേൽപ്പിക്കുമ്പോൾ ദുരിതം അനുഭവിക്കുന്നത്‌ പൊരിവെയിലത്ത്‌ പണിയെടുക്കുന്ന സാധാരണ തൊഴിലാളികളെ. ടാറിന്റെ വില വർധിച്ചതോടെ കരാറുകാർ പ്രവൃത്തികൾ നിർത്തിവയ്‌ക്കാൻ ഒരുങ്ങുകയാണ്‌. ഇതോടെ റോഡ്‌ ടാറിങ് ജോലിചെയ്യുന്ന നിരവധി തൊഴിലാളികളും ദുരിതത്തിലാവുകയാണ്‌. ടാറിന്‌ ക്രമാതീതമായി വില വർധിച്ചതോടെ കരാറുകാർറോഡ്‌ പ്രവൃത്തി നിർത്തിവെക്കാനാണ്‌ ഒരുങ്ങുകയാണ്‌. ഇതോടെ ഇ‍ൗ മേഖലകളെ ആശ്രയിച്ച്‌ കഴിയുന്ന തൊഴിലാളികളും കഷ്ടത്തിലാകും. ബാരലിന്‌ 8500 രൂപവിലയുണ്ടായ ടാറിന്‌ രണ്ടുമാസത്തിനിടെ 14000 രൂപയായി വില ഉയർന്നു. പെട്രോളിയം ഉൽപന്നങ്ങളുടെ വരവ്‌ കുറഞ്ഞമേതാടെയാണ്‌ ടാറിനും വൻതോതിൽ വിലവർധിച്ചത്‌. ജില്ലയിൽ ഒട്ടേറെ നിർമാണ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്പോഴാണ്‌ ടാർലഭ്യതയിലുണ്ടായ കുറവ്‌ കനത്ത തിരിച്ചടിയാണ്‌. പലയിടത്തും നിർമാണം മന്ദഗതിയിലായതായി കരാറുകാർ പറഞ്ഞു. മൂന്ന്‌ കാറ്റഗറിയിലാണ്‌ ടാർ ചെയ്യേണ്ടത്‌. വിജി 30, എസ്‌എസ്‌ 1, ആർഎസ്‌ 1 എന്നിങ്ങനെയുള്ള കെമിക്കൽ അടക്കമുള്ള ടാർ ലഭിക്കണം. ഇത്‌ മൂന്നും ലഭിച്ചാൽ മാത്രമേ ടാറിങ്ങ്‌ പൂർത്തിയാകൂ. ഇത്‌ ലഭിക്കാനായി ജില്ലാ സിഡ്‌കോയിൽ അംഗീകൃത ഗവ. കരാറുകാർ അപേക്ഷ നൽകിയാൽ 15 ദിവസത്തിനകമാണ്‌ ലഭിക്കുക. എന്നാൽ ഇ‍ൗ 15 ദിവസത്തിനകം നാൾക്കുനാൾ വില വർധിക്കുന്നു എന്നാണ്‌ കോൺട്രാകക്ടർമാർ പറയുന്നത്‌. കണക്കുകൾ അത്‌ ശരിവെക്കുകയും ചെയ്യുന്നുണ്ട്‌. വിജി 30ക്ക്‌ 9,346 രൂപ ഉണ്ടായിരുന്നത്‌ വർധിച്ച്‌ നിലവിൽ 15,304 രൂപയും എസ്‌എസ്‌ ഡന്‌ 16,705 രൂപയുണ്ടയിരുന്നത്‌ വർധിച്ച്‌ 27,557 രൂപയും, ആർ എസ്‌ 1ന്‌ 11,751 രൂപയുണ്ടായത്‌ വർധിച്ച്‌ 18,750 രൂപക്കും മുകളിലായി എന്നാണ്‌ വാസ്‌തവം. കരാർ എടുത്ത തുകക്ക്‌ പുറമേ ഒരു ദിവസം ഒരുലക്ഷത്തിനടുത്ത്‌ നഷ്‌ടത്തിലാണിപ്പോൾ മുന്നോട്ട്‌ പോകുന്നതെന്നും ഇങ്ങനെ തുടരാൻ സാധിക്കില്ലെന്നുമാണ്‌ കരാറുകാർ പറയുന്നത്‌. ടെൻഡർ തുക വർധിപ്പിച്ചാൽ മാത്രമേ ജോലി തുടരാൻ സാധിക്കൂ എന്ന്‌ എന്ന്‌ പറയുമ്പോൾ ഇ‍ൗ മേഖലയിലെ ന്ന തൊഴിലാളികളുടെ ഉപജീവന മാർഗവും ഇല്ലാതാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home