പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം തുറന്നു

കുന്പള
പുത്തിഗെ കുടുംബാരോഗ്യ കേന്ദ്രത്തിന് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പണി കഴിപ്പിച്ച കെട്ടിടം ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്‌തു. എ കെ എം അഷ്‌റഫ് എം എൽ എ അധ്യക്ഷനായി.രാജ്മോഹൻ ഉണ്ണിത്താൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി എന്നിവർ വിശിഷ്ടാതിഥികളായി. പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി എം യമുന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാമെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ്, ദേശീയാരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ ഡോ. പി വി അരുൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയന്തി, സ്ഥിരം സമിതി അധ്യക്ഷരായ പി പാലാക്ഷ റൈ, എം എച്ച് അബ്ദുൽ മജീദ്, എം അനിത എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആൾവ സ്വാഗതവും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ എസാ സയ്യിദ് ഹാമിദ് ഷുഹൈബ് നന്ദിയും പറഞ്ഞു. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച 1.54 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണ ചുമതല. 2700 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ വെയ്റ്റിംഗ് ഏരിയ, ഒ പി രജിസ്ട്രേഷൻ, പ്രീ ചെക്ക് അപ്പ് റൂം, കൺസൾട്ടേഷൻ റൂമുകൾ, ഇഞ്ചക്ഷൻ റൂം, ഡ്രസിങ് റൂം, നഴ്സിങ് സ്റ്റേഷൻ, ഫാർമസി, സ്റ്റോർ, ലാബ്, കോൺഫ്രൻസ് ഹാൾ എന്നീ സൗകര്യങ്ങളുണ്ട്. പി സേവനങ്ങൾ, ലബോറട്ടറി, ഫാർമസി, ശ്വാസ് ക്ലിനിക്, ആശ്വാസ് ക്ലിനിക്, വയോജന ക്ലിനിക്, ഒപ്‌റ്റോമെട്രിസ്റ്റിന്റെ സേവനം, സ്ത്രീ ക്ലിനിക്, പൊതുജന ആരോഗ്യ സേവനങ്ങൾ, പ്രതിരോധ കുത്തിവെപ്പുകൾ, പാലിയേറ്റീവ് കെയർ , ഇ– സഞ്ജീവനി തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിൽ ലഭ്യമാണ്.









0 comments