ബിജെപി ഗൂഢനീക്കത്തിനെതിരെ വനിതാ കൂട്ടായ്‌മ

കാഞ്ഞങ്ങാട് വനിതാ സംവരണ ബില്ലിലൂടെ ബിജെപി ലക്ഷ്യമിട്ടത് മണ്ഡല പുനർനിർണയവും ഉത്തരേന്ത്യയിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് ഭരണം നിലനിർത്താനുള്ള ഗൂഢനീക്കവുമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ പത്മാവതി പറഞ്ഞു. "ജനാധിപത്യം, ഫെഡറലിസം, നിയമനിർമാണ സഭകളിലെ വനിതാ സംവരണം' വിഷയത്തിൽ എഫ്എസ്ഇടിഒ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വനിതാ കൂട്ടായ്‌മ ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് മൈതാനിയിൽ സംഘടിപ്പിച്ച കൂട്ടായ്‌മയിൽ ടി ദാമോദരന്‍ അധ്യക്ഷനായി. ജില്ലാ മഹിളാ സബ്കമ്മിറ്റി ചെയർപേഴ്‌സൺ എൻ കെ ലസിത, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി കെ ഹരിദാസ് സ്വാഗതവും എ വി റീന നന്ദിയും പറഞ്ഞു.









0 comments