കെജിഒഎ ജില്ലാ കലോത്സവം കാഞ്ഞങ്ങാട് ഏരിയ ചാന്പ്യന്മാര്‍

കാഞ്ഞങ്ങാട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജി ഒഎ ) ജില്ലാ കലോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കഥാകൃത്ത് പി വി ഷാജികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ തേജസ്വിനി സാംസ്കാരികവേദിയുടെ ലോഗോ സംസ്ഥാന സെക്രട്ടറിയറ്റംഗം വി ചന്ദ്രൻ പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഡി എൽ സുമ, ജില്ലാ വൈസ് പ്രസിഡന്റ് പി വി ആർജിത , വൈശാഖ് ബാലൻ, വനിതാ കമ്മറ്റി കൺവീനർ കെ അനിത ,സാംസ്കാരിക വേദി ചെയർമാൻ കെ ബാലകൃഷ്ണൻ, കൺവീനർ ഡോ. സി എസ് സുമേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി രാഘവൻ സ്വാഗതവും ജോ. സെക്രട്ടറി രമേശൻ കോളിക്കര നന്ദിയും പറഞ്ഞു. ഭീമനടിയിലെ കെ അജിത് കുമാറാണ് ലോഗോ രൂപകല്പന ചെയ്തത്. കലോത്സവത്തിൽ കാഞ്ഞങ്ങാട് ഏരിയ ചാമ്പ്യന്മാരായി. നീലേശ്വരം ഏരിയക്കാണ് രണ്ടാം സ്ഥാനം.










0 comments