അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണം

കാഞ്ഞങ്ങാട്
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ 20ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കണമെന്ന് മിനി ഇൻഡസ്ട്രിയൽ ലേബർ യൂണിയൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ പ്രസിഡന്റ് പി മണിമോഹൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എം ഷീബ അധ്യക്ഷയായി. ടി ബാബു കോടോത്ത്, പി സിന്ധു, ആർ സുനിതകുമാരി, വി ഓമന ബാനം, എം വി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി രാഘവൻ സ്വാഗതം പറഞ്ഞു.










0 comments