സിഐടിയു ജില്ലാസമ്മേളനം: സംഘാടകസമിതിയായി

ഉദുമ ജനുവരി 14, 15 തീയതികളിൽ ഉദുമയിൽ നടക്കുന്ന സിഐടിയു ജില്ലാ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തിൽ സി ഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി മണിമോഹൻ അധ്യക്ഷനായി. സി എച്ച് കുഞ്ഞമ്പു എംഎൽഎ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് കെ വി കുഞ്ഞിരാമൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം, ഭാനുപ്രകാശ് എന്നിവർ സംസാരിച്ചു. ടി നാരായണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ വി കുഞ്ഞിരാമൻ (ചെയർമാൻ). കെ കുഞ്ഞിരാമൻ, കെ മണികണ്ഠൻ, മധു മുതിയക്കാൽ, കെ സന്തോഷ് കുമാർ, എം ലക്ഷ്മി ( വൈസ് ചെയർമാൻമാർ). പി മണിമോഹൻ (ജനറൽ കൺവീനർ). ടി നാരായണൻ, ഇ മനോജ് കുമാർ, പി വി രാജേന്ദ്രൻ, വി ആർ ഗംഗാധരൻ (കൺവീനർമാർ). വിവിധ സബ്കമ്മിറ്റിയും നൂറംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.










0 comments