ad
Deshabhimani

ഡിഡിഇ ഓഫീസിലേക്ക്‌ 
പാചകത്തൊഴിലാളികളുടെ മാർച്ച്‌

സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച്‌  കാസർകോട്‌ ഡിഡിഇ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌  
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 02, 2026, 02:30 AM | 1 min read

കാസർകോട്‌

അധ്യയന വർഷം ആരംഭിച്ച്‌ രണ്ടു മാസം പിന്നിട്ടിട്ടും ചെയ്‌ത ജോലിക്കുള്ള വേതനം നൽകാത്ത യുഡിഎഫ്‌ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ കാസർകോട്‌ ഡിഡിഇ ഓഫീസിലേക്ക്‌ സ്‌കൂൾ പാചകത്തൊഴിലാളികളുടെ ഉജ്വല മാർച്ച്‌. സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ നൂറുകണക്കിന്‌ പേർ അണിനിരന്നു. മാർച്ച്‌ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ ഉദ്‌ഘാടനംചെയ്‌തു. തൊഴിലാളികളുടെ മാസവേതനം കൃത്യമായി നൽകുക, ജോലി ഭാരം ലഘൂകരിക്കുക, 300 കുട്ടികൾക്ക്‌ ഒരു പാചകത്തൊഴിലാളി എന്ന രീതിയിൽ ക്രമീകരിക്കുക. ശമ്പള കുടിശ്ശിക ഉടൻ വിതരണംചെയ്യുക തുടങ്ങിയ അവശ്യങ്ങളും മാർച്ചിൽ ഉന്നയിച്ചു. പി സവിത അധ്യക്ഷയായി. കെ രവീന്ദ്രൻ, ബി ശോഭ, കെ കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി പി കമലാക്ഷൻ സ്വാഗതം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home