ad
Deshabhimani

വി എൻ വേണുഗോപാലിന് 
രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ

വി എൻ വേണുഗോപാൽ
വെബ് ഡെസ്ക്

Published on Jan 26, 2026, 03:00 AM | 1 min read

കാസർകോട്

മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ കാസർകോട് അഗ്നി രക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിന്. 2004 ൽ പാലക്കാട് ആലത്തൂരിൽ ജോലിയിൽ പ്രവേശിച്ച വേണുഗോപാൽ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉപ്പള, പേരാവൂർ എന്നിവിടങ്ങളിൽ വിവിധ തരത്തിലുള്ള രക്ഷാപ്രവർത്തനങ്ങളിലായി 15 ഓളം റിവാഡുകൾ നേടി. 1987 ലെ സംസ്ഥാന ടൈക്ക്നിക്കൽ ഹൈസ്കൂൾ കായിക മേളയിലെ വ്യക്തിഗത ചാമ്പ്യനായിരുന്നു. 2025ൽ ന്യൂഡൽഹിയിൽ നടന്ന നാഷണൽ ഫയർ സർവീസ് മീറ്റിൽ 4X100 റിലേയിൽ വെള്ളിമെഡൽ നേടി. ചെറുവത്തൂർ കണ്ണാടിപ്പാറ വലിയപറമ്പ് സ്വദേശിയാണ്. ഭാര്യ : വി സോസിനി. മക്കൾ: അനുപ്രഭ (ആയുർവേദ ഫാർമസി വിദ്യാർഥി) അഭിഷാൻ (കുട്ടമത്ത് ഹൈസ്കൂൾ വിദ്യാർഥി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home