ad
Deshabhimani

തുടരും നല്ല നാളുകൾ തുടരാൻ

എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കേരളം തുടരും’ കലാജാഥയിൽനിന്ന്‌
വെബ് ഡെസ്ക്

Published on Feb 24, 2026, 03:00 AM | 1 min read

കാസർകോട്‌ നുണകളുടെ പെരുമഴ തീർത്ത് വർത്തമാനകാലകേരളത്തിന്റെ നന്മകളെ തകർക്കുന്നവർക്ക് നേരെ തെരുവിൽ പ്രതിഷേധത്തിന്റെ അരങ്ങൊരുക്കുകയാണ് കേരള എൻജിഒ യൂണിയൻ. യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന "കേരളം തുടരും" മാനവിക കലാജാഥയാണ് മാനവികതയുടെ സന്ദേശമുയർത്തി പ്രയാണം തുടങ്ങിയത്‌.ലോകത്തിനു മാതൃകയായ കേരളത്തിന്റെ വികസന നേട്ടങ്ങളെ തമസ്കരിക്കാനുള്ള ഗൂഢനീക്കത്തിനെതിരെ സംഗീതശിൽപം, ലഘുനാടകം, സ്കിറ്റുകൾ, റാപ്പ് സംഗീതം എന്നിവയിലൂടെ പ്രതിരോധം തീർക്കുകയാണ് കലാകാരന്മാർ . ചരിത്രം മറക്കേണ്ടതാണെന്നും കെട്ടുകഥകളിൽ അഭിരമിക്കേണ്ടവരാണ് വർത്തമാനകാല സമൂഹമെന്നും പറഞ്ഞുവെക്കുന്നവരോട് കേരളം കേരളം ആയതിന്റെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുന്നു കലാജാഥ. സീതാംഗോളിയിൽ നിന്നും പ്രയാണം ആരംഭിച്ച ജാഥ ബുധനാഴ്‌ച വൈകിട്ട്‌ നടക്കാവിൽ സമാപിക്കും. സുരേഷ്ബാബു ശ്രീസ്ഥ,അജയകുമാർ അന്നശ്ശേരി, പി വി മഹേഷ്‌ കുമാർ,ശ്രീലാൽ, കെ എസ് രാധാകൃഷ്ണൻ പേരാമ്പ്ര എന്നിവരുടെ രചനകൾക്ക് രംഗാവിഷ്കാരം നൽകിയത് പ്രശസ്ത നാടക പ്രവർത്തകൻ മനോജ് നാരായണനാണ്. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ ഭാനുപ്രകാശ് മാനേജരും പി വി മഹേഷ് കുമാർ കൺവീനറുമായ കലാജാഥയിൽ കെ എസ്‌ ശ്രീലാൽ, എം സുരേന്ദ്രൻ, പി ഡി രതീഷ്, എം അനിത, ടിവിഹേമലത , അഖിൽ എരവിൽ,സുരാഗ് കോളിക്കര,എ നിഷാന്ത്,പി പി സുനിത, കെ അനിൽകുമാർ,രാഹുൽ രാജ്, എ ഭാസ്കരൻ, കെ ലസിത, എ ഭാഗീരഥി, ടി വി സുധാലക്ഷ്മി, ടി കെ ജിഷ, പി പ്രീത, കെ ജ്യോത്സനചന്ദ്രൻ എന്നിവർ അണിനിരക്കുന്നു. ഇരിയണ്ണിയിൽ പ്രശസ്ത നാടക പ്രവർത്തകൻ ഉദിനൂർ ബാലഗോപാലൻ കലാജാഥ ഉദ്‌ഘാടനം ചെയ്‌തു.. കെ. പ്രഭാകരൻ . സംസ്ഥാന സെക്രട്ടറിയറ്റംഗം വി ശോഭ, കെ ഭാനുപ്രകാശ്, ജില്ലാ പ്രസിഡന്റ്‌ പികെ വിനോദ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി ദാമോദരൻ സ്വാഗതവും ടി ഗോപി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home