Deshabhimani

ഹൊസ്ദുർഗ് ഉപജില്ല മുന്നിൽ പുതിയ കുതിപ്പിന്‌

ജില്ലാ സ്കൂൾ കായികമേള നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 16, 2025, 03:00 AM | 1 min read

നീലേശ്വരം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ തുടക്കം. ആദ്യ ദിന മത്സരം അവസാനിക്കുമ്പോൾ 124 പോയിന്റോടെ ഹൊസ്ദുർഗ് ഉപജില്ല ഒന്നാം സ്ഥാനത്ത്‌. 99 പോയിന്റോടെ കാസർകോട് രണ്ടും 70 പോയിന്റോടെ ചെറുവത്തൂർ മൂന്നും സ്ഥാനത്താണ്‌. സ്കൂളുകളിൽ 56 പോയിന്റോടെ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി ഒന്നാം സ്ഥാനത്താണ്‌. 18, 13 പോയിന്റുകളോടെ കുട്ടമത്ത് ജിഎച്ച്എസ്എസ്, കൊളത്തൂർ ജിഎച്ച്എസ്‌ എന്നിവ രണ്ടും മൂന്നും സ്ഥാനത്താണ്‌. മേള ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി അധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ പി ഗോപാലകൃഷ്ണൻ, എസ്എസ് കെ ജില്ലാ പ്രൊജക്ട്‌ കോഡിനേറ്റർ വി എസ് ബിജുരാജ്, എഇഒ കെ സുരേന്ദ്രൻ, അനിൽ ബങ്കളം, സി കെ അനൂപ്, ബാനം കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡിഡിഇ പി സവിത സ്വാഗതവും ബാനം ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപിക സി കോമളവല്ലി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home