ad
Deshabhimani

കാഞ്ഞങ്ങാട്ട് മരംവീണ് 
വാഹനങ്ങള്‍ തകര്‍ന്നു

കാഞ്ഞങ്ങാട്‌   ലക്ഷ്മന​ഗർ തെരുവത്ത് മരംവീണതിനെ തുടർന്ന് തകർന്ന ബൈക്കും കാറും
വെബ് ഡെസ്ക്

Published on Jul 19, 2025, 03:00 AM | 1 min read

കാഞ്ഞങ്ങാട്

ലക്ഷ്മി നഗറിൽ മരംവീണ് ബൈക്കും കാറും തകർന്നു. വെള്ളി രാവിലെയുണ്ടായ കാറ്റിലാണ് മരത്തിന്റ ശിഖരങ്ങൾ പൊട്ടിവീണത്. തെരുവത്ത് റോഡരികിലെ മരത്തിന്റെ ചുവട്ടിൽ നിർത്തിയിട്ട വാഹനങ്ങളാണ്‌ തകർന്നത്‌. അലാമിപ്പള്ളിയിൽ നിന്ന് ആറങ്ങാടി വഴി ദേശീയപാതയുമായി ബന്ധപ്പെടുന്ന റോഡാണിത്. അലാമിപ്പള്ളിയിൽ നിന്ന് തോയമ്മലിലുള്ള ജില്ലാ ആശുപത്രിയിലേക്കടക്കം സ്വകാര്യബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുന്നുണ്ട്. റൂട്ടിൽഏറെനേരം ​ഗതാ​ഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചുനീക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home