ad
Deshabhimani

ഇറാന്‌ ഫണ്ട് കൈമാറിയെന്ന ആരോപണം തള്ളി യുഎഇ

uaeflag
വെബ് ഡെസ്ക്

Published on Jun 14, 2026, 02:04 PM | 1 min read

ദുബായ് : ഇറാനിലേക്ക് വൻതുക കൈമാറിയെന്ന അന്താരാഷ്ട്ര മാധ്യമറിപ്പോർട്ടുകൾ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് യുഎഇ വിദേശമന്ത്രാലയം. ​ഇറാനുമായി ബന്ധപ്പെട്ട മരവിപ്പിച്ചിട്ടുള്ള യാതൊരു ഫണ്ടുകളും യുഎഇ വഴി വിട്ടുനൽകുകയോ കൈമാറ്റം ചെയ്യുകയോ അതിന് സൗകര്യമൊരുക്കുകയോ ചെയ്‌തിട്ടില്ല. 300 കോടി ഡോളർ ഉൾപ്പെടെയുള്ള തുകകൾ യുഎഇ വഴി ഇറാനിലേക്ക് കൈമാറിയെന്ന തരത്തിലുള്ള വാർത്തകൾ വസ്‌തുതാവിരുദ്ധമാണെന്നും മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി. ​ഔദ്യോഗിക സ്രോതസുകളിൽനിന്ന് മാത്രം വിവരങ്ങൾ ശേഖരിച്ച് കൃത്യത ഉറപ്പാക്കണം. സ്ഥിരീകരിക്കാത്ത വിവരങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും വിദേശമന്ത്രാലയം മാധ്യമങ്ങളോട് അഭ്യർഥിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home