കാലാവസ്ഥ അനുകൂലം; സന്ദര്‍ശകരെ വരൂ, പൊൻമുടി ഇക്കോ ടൂറിസം തുറക്കുന്നു

തിരുവനന്തപുരം: മണ്ണിടിച്ചിൽ സാധ്യതയെ തുടർന്ന് നിർത്തിവെച്ചിരുന്ന പൊൻമുടി ഇക്കോ ടൂറിസം വീണ്ടും ആരംഭിക്കുന്നു. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇക്കോ ടൂറിസം തുറന്ന് പ്രവർത്തിപ്പിക്കാൻ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നിർദേശം നൽകിയത്.
ജൂൺ 15(തിങ്കളാഴ്ച) മുതലാണ് പൊൻമുടി ഇക്കോ ടൂറിസം വീണ്ടും തുറക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് പൊന്മുടി എക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരുന്നത്. പ്രദേശത്ത് ശക്തമായ മഴ തുടർന്ന സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയായിരുന്നു വനം വകുപ്പിൻ്റെ തീരുമാനം.










0 comments