കസാഖ്‌സ്ഥാനിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയർ അസ്താന

സലാല : കസാഖ്‌സ്ഥാനിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള ആദ്യ ചാർട്ടർ വിമാന സർവീസ് ആരംഭിച്ചു. കസാഖ്‌സ്ഥാനിലെ പ്രധാന നഗരങ്ങളായ അസ്താന, അൽമാട്ടി എന്നിവിടങ്ങളിൽ നിന്നാണ് ഒമാനിലെ ദാഫാർ ഗവർണറേറ്റിലേക്ക് എയർ അസ്താന സർവീസുകൾ നടത്തുന്നത്. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അംഗീകാരത്തോടെ ആരംഭിച്ച ഈ പദ്ധതി പ്രകാരം ആഴ്ചയിൽ രണ്ട് സർവീസുകൾ വീതം ഈ വർഷം അവസാനം വരെ തുടരും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം ഒമാന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ മുന്നേറ്റം സൃഷ്ടിക്കാനും ഈ പുതിയ വിമാന സർവീസുകൾ സഹായകമാകും.
സലാല അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആദ്യ വിമാനത്തെ അധികൃതരും ടൂറിസം രംഗത്തെ പ്രമുഖരും ചേർന്ന് സ്വീകരിച്ചു. ഒമാൻ-കസാഖ്‌സ്ഥാൻ ബിസിനസ് കൗൺസിൽ ചെയർമാനും ഓണററി കോൺസലുമായ ഡോ സലിം ബിൻ അബ്ദുള്ള അൽ ഷൻഫരി, സലാല എയർപോർട്ട് ഡെപ്യൂട്ടി സി ഇ ഒ സകരിയ ബിൻ യാക്കൂബ് അൽ ഹർറാസി, ദാഫാർ ടൂറിസം വിഭാഗം ഡയറക്ടർ ജനറൽ തലാൽ ബിൻ ഹുമൈദ് അൽ ഖസീബി എന്നിവർ പങ്കെടുത്തു.









0 comments