Deshabhimani

പരുമല പെരുന്നാളിന് ഇന്ന് കൊടിയേറും

Parumala
വെബ് ഡെസ്ക്

Published on Oct 26, 2026, 12:46 PM | 1 min read

തിരുവല്ല : പരുമല ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാളിന് ഇന്ന് തുടക്കമാകും. നവംബർ മൂന്നുവരെയാണ് പെരുന്നാൾ. ഉച്ചയ്ക്ക് രണ്ടിന് മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൊടിയേറ്റ് നിർവഹിക്കും.


നവംബർ മൂന്നിന് തീർഥാടന വാരാഘോഷം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അധ്യക്ഷനാകും. പെരുന്നാളിന്റെ സമാപന സമ്മേളനത്തിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home