Deshabhimani

പൂർവാഞ്ചൽ എക്സ്പ്രസ്‌വേയിൽ രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനവ്യൂഹമിടിച്ച് നിരവധി പേർക്ക് പരിക്ക്

RAHUL
വെബ് ഡെസ്ക്

Published on Oct 26, 2026, 01:10 PM | 1 min read

ലക്നൗ: ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ്‌വേയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനവ്യൂഹമിടിച്ച് നിരവധി പേർക്ക് പരിക്ക്. അഞ്ച് വാഹനങ്ങൾ ആംബുലൻസുമായി ഇടിച്ചാണ് അപകടമുണ്ടായത്. സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഹാലിയാപ്പൂരിൽ വെച്ചാണ് സംഭവം. അകമ്പടി നിരയുടെ പിന്നിലുണ്ടായിരുന്ന അഞ്ച് വാഹനങ്ങളാണ് അപകടത്തിൽ പെട്ടതെന്ന് പൊലീസ് അറിയിച്ചു. രാഹുൽ ഗാന്ധിക്ക് പരിക്കില്ല. പാർട്ടി പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമാണ് പരിക്കേറ്റത്.


അപകടസ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ വലതുവശത്തെ ഫാസ്റ്റ് ലെയ്നിൽ ആംബുലൻസും മറ്റ് ലെയ്നുകളിൽ ഒട്ടേറെ വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കിടക്കുന്നത് കാണാം. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം തകർന്ന നിലയിലുള്ള സ്കോർപിയോ എസ്യുവി ആംബുലൻസിന് മുന്നിലായി നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.


സുൽത്താൻപൂരിൽ, അമിത് ഷാ ബിജെപി അധ്യക്ഷനായിരുന്നപ്പോൾ അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ ഇന്ന് വിധി പ്രസ്താവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ വിധി പറയുന്ന സമയത്ത് എംപി.നേരിട്ട് ഹാജരാകേണ്ടതുണ്ടായിരുന്നു.2018 ഓഗസ്റ്റ് 4-നാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home