Deshabhimani

നിതിൻരാജിന്റെ മരണം: പ്രതികളുടെ മുൻകൂർ ജാമ്യഹർജി തള്ളി

നിതിൻ രാജിന്റെ മരണം: ആരോഗ്യ സർവകലാശാലാ അന്വേഷണം ഇന്ന്; അധ്യാപകർ ഒളിവിൽ
വെബ് ഡെസ്ക്

Published on Oct 26, 2026, 01:29 PM | 1 min read

തലശേരി : അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നാലും അഞ്ചും പ്രതികളുടെ മുൻകൂർ ജാമ്യഹർജി എസ്‌സി- എസ്‌ടി കേസ്‌ കൈകാര്യംചെയ്യുന്ന പ്രത്യേക കോടതി (ജില്ല സെഷൻസ്‌ കോടതി) തള്ളി. പ്രിൻസിപ്പൽ ഡോ വിനോദ്‌ മോനി, ബയോ കെമിസ്‌ട്രി വിഭാഗം അസോസിയേറ്റ്‌ പ്രൊഫസർ ഡോ ലത ശശിധരൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജിയാണ്‌ ജില്ല സെഷൻസ്‌ ജഡ്‌ജി എം മനോജ്‌ തള്ളിയത്‌.


ഒന്നാംപ്രതി ഡോ എം കെ റാമും നാലും അഞ്ചും പ്രതികളും നടത്തിയ ഗൂഢാലോചനയടക്കം അന്വേഷിക്കേണ്ടതാണെന്നും അതിന്‌ പ്രതികളെ കസ്‌റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പബ്ലിക്‌ പ്രോസിക്യൂട്ടർ കെ അജിത്‌കുമാറിന്റെ വാദം കണക്കിലെടുത്താണ്‌ മുൻകൂർ ജാമ്യഹർജി തള്ളിയത്‌.


ഏപ്രിൽ 10നാണ്‌ നിതിൻ രാജ്‌ കോളേജ്‌ കെട്ടിടത്തിൽ നിന്ന്‌ വീണു മരിച്ചത്‌. കേസിൽ ഒന്നാംപ്രതിയായ ഡെന്റൽ കോളജ്‌ ഓറൽ പാത്തോളജി വിഭാഗം മേധാവി റാമിനെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. രണ്ടാംപ്രതി ഓറൽ പാത്തോളജി വിഭാഗം അസോസിയേറ്റ്‌ പ്രൊഫസർ ഡോ കെ ടി സംഗീതയ്ക്ക്‌ നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ക്രൈംബ്രാഞ്ച്‌ പ്രത്യേക സംഘമാണ്‌ കേസന്വേഷിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home