Deshabhimani

പോലീസ് ജീപ്പ് കണ്ട് ഭയന്ന് ബൈക്ക് വേഗത്തിലോടിച്ചു; അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

youth death

വിജേഷ്

വെബ് ഡെസ്ക്

Published on Oct 26, 2026, 02:15 PM | 1 min read

അഞ്ചുതെങ്ങ്: പോലീസ് ജീപ്പ് കണ്ട് ഭയന്ന് ഇരുചക്രവാഹനം വേഗത്തിൽ ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. അഞ്ചുതെങ്ങ് കിടങ്ങിൽ സ്വദേശി വിജേഷ് എന്ന ഉണ്ണി (30) ആണ് മരിച്ചത്.


ഇന്ന് പുലർച്ചെയായിരുന്നു അപകടം. കടയ്ക്കാവൂർ വിളയിൽമൂലയിൽ വെച്ച് പോലീസ് ജീപ്പ് കണ്ടതോടെ ബൈക്കിന്റെ വേഗം കൂട്ടിയ യുവാക്കൾക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് കൈവരിയില്ലാത്ത ഭാഗത്തുകൂടി ഇരുചക്രവാഹനം താഴേക്ക് പതിക്കുകയായിരുന്നു.


അപകടത്തിൽ പരിക്കേറ്റ വിജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ഒപ്പമുണ്ടായിരുന്ന അഞ്ചുതെങ്ങ് സ്വദേശികളായ മറ്റ് രണ്ടുപേർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന വിജേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാപിതാക്കൾ: ബിന്ദു, സച്ചി. സഹോദരങ്ങൾ: സനൽ, ഗ്രീഷ്മ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home