Deshabhimani

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ചു; സ്കൂട്ടർ യാത്രികനായ അധ്യാപകൻ മരിച്ചു

sharahudeen mlp.jpg
വെബ് ഡെസ്ക്

Published on Oct 26, 2026, 02:52 PM | 1 min read

വേങ്ങര: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് സ്കൂട്ടർ യാത്രികനായ അധ്യാപകൻ മരിച്ചു. ഇരിങ്ങല്ലൂർ കുഴിപ്പുറം പാലേമാട് സ്വദേശി അമ്പലവൻ കളപ്പുരക്കൽ ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നു സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.


ഞായറാഴ്ച്ച രാത്രി പത്തോടെ കുഴിപ്പുറം കവലയിൽ വച്ചാണ് അപകടം നടന്നത്. ഷറഫുദ്ദീനും സുഹൃത്ത് കോടായി ക്കാടൻ ഹബീബും സഞ്ചരിച്ച സ്‌കൂട്ടറിൽ എതിരെ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിന്നു. സമീപത്തെ മതിൽ തകർത്താണ് കാർ നിന്നത്. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷറഫുദ്ദീൻ രാത്രി പന്ത്രണ്ടോടെ മരിച്ചു.


മദ്യപിച്ച് വാഹനം ഓടിച്ച കാർ ഡ്രൈവർ പറപ്പൂർ സ്വദേശി ചോലപ്പുറത്ത് അകബർ അലി (36)യെ വേങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയിൽ പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിക്ക് എതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തു.


മഞ്ചേരി നോബിൾ കോളേജിലെ അധ്യാപകനും യൂത്ത് കോൺഗ്രസ് പറപ്പൂർ മണ്ഡലം സെക്രട്ടറിയുമാണ് ഷറഫുദ്ദീൻ. മുണ്ടോത്ത്പറമ്പ് ജിയുപി സ്‌കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം കുഴിപ്പുറം പടിഞ്ഞാറേ പള്ളിയിൽ സംസ്കരിച്ചു. പരേതരയായ അമ്പലവൻ കളപ്പുരക്കൽ ഇബ്രാഹിമിൻ്റെയും ഇത്തീരുവിൻ്റെയും മകനാണ് ഷറഫുദ്ദീൻ. ഭാര്യ : ബുഷ്റ . മക്കൾ : അലിയ, ഐദിൻ റോമി. സഹോദരങ്ങൾ: ഖൈറുദ്ദീൻ, മുഹമ്മദ്, മുനീറ, സുലൈഖ മൈമൂന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home