Deshabhimani

മീൻ പിടിക്കുന്നതിനിടെ ചാലിയാറിൽ വീണു; സൈനികന്റെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തി

Army Jawans Body Recovered.jpg
വെബ് ഡെസ്ക്

Published on Oct 26, 2026, 01:31 PM | 1 min read

മാവൂർ: മീൻ പിടിക്കുന്നതിനിടെ ചാലിയാറിൽ വീണ സൈനികന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ചാലിയാറിൽ കാണാതായ പുവ്വാട്ടുപറമ്പ് മുണ്ടക്കൽ കോപ്പാൽ തൊടികയിൽ സുധീഷി(32)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടാളത്തിൽനിന്ന് ലീവിന് വന്നതായിരുന്നു.


ശനി പകൽ നാലരയോടെ പുഴയിൽ വീശുവല എറിയുന്നതിനിടെ കയർ കൈയിൽ കുരുങ്ങി പുഴയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന രണ്ട് ദിവസം നടത്തിയ തിരച്ചിലിലും ആളെ കണ്ടെത്താനായില്ല. മാവൂർ ഫയർ യൂണിറ്റിലെ അംഗങ്ങൾ തിങ്കളാഴ്ച രാവിലെ ഡിങ്കി ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home