Deshabhimani

ബ്രസീലിൽ ലുലയുടെ വിജയം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി ഉയർത്തിക്കാട്ടുന്നത്: പിണറായി വിജയൻ

lula pinarayi vijayan
വെബ് ഡെസ്ക്

Published on Oct 26, 2026, 12:13 PM | 1 min read

തിരുവനന്തപുരം : ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഇടതുപക്ഷ സ്ഥാനാർഥി ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്ക്ക് അഭിനന്ദനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും സ്വന്തം ഭാവി നിർണയിക്കാനുള്ള തൊഴിലാളിവർഗത്തിന്റെ കരുത്തുമാണ് ലുലയുടെ വിജയം വ്യക്തമാക്കുന്നതെന്ന് പിണറായി വിജയൻ എക്സിൽ കുറിച്ചു.


തീവ്രവലതുപക്ഷത്തെ നേരിടാൻ തൊഴിലാളികളുടെ അവകാശങ്ങൾ, സാമൂഹ്യനീതി, സമത്വം എന്നിവയിൽ അധിഷ്ഠിതമായ ബദൽ രാഷ്ട്രീയ സംവിധാനം അനിവാര്യമാണെന്ന സന്ദേശമാണ് ലുലയുടെ വിജയം. സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിനും കൂടുതൽ നീതിപൂർവവും ജനാധിപത്യപരവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്കും ലുലയുടെ വിജയം പുതിയ പ്രതീക്ഷ നൽകുന്നതായും പിണറായി വിജയൻ പറഞ്ഞു.


25ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 51.79 ശതമാനം വോട്ട് നേടിയാണ് ലുല വീണ്ടും ബ്രസീൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തീവ്ര വലതുപക്ഷ സ്ഥാനാർഥിയായ ഫ്ലാവിയോ ബോൾസനാരോയെ പരാജയപ്പെടുത്തിയാണ് മുന്നേറ്റം. ബോൾസൊനാരോയ്ക്ക് 48.21 ശതമാനം വോട്ടാണ് ലഭിച്ചത്. 80കാരനായ ലുല നാലാം തവണയാണ് ബ്രസീലിന്റെ പ്രസിഡന്റാകുന്നത്. 2003ലും 2006ലും മുമ്പ്‌ പ്രസിഡന്റായിരുന്ന ലുല കഴിഞ്ഞ തവണയും പ്രസിഡന്റായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home