ഹംറിയ ഫ്രണ്ട്സ് ‘വേനലിൽ സാന്ത്വനം' ക്യാമ്പയിൻ

മസ്‌കത്ത് : ഒമാനിലെ കൊടുംവേനലിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് സാന്ത്വനമേകാനായി ഹംറിയ ഫ്രണ്ട്സ് കൂട്ടായ്മ "വേനലിൽ ഒരു സാന്ത്വനം'ക്യാമ്പയിൻ സംഘടിപ്പിച്ചു. വാദി കബീർ ബൽദിയ ക്യാമ്പുകളിൽ ഏകദേശം 500-ഓളം കിറ്റുകൾ ഈ വർഷം വിതരണം ചെയ്തതായി സംഘാടകർ അറിയിച്ചു. ലോക കേരള സഭ അംഗവും മുതിർന്ന നേതാവുമായ ഷാജി സെബാസ്റ്റ്യന് ആദ്യ കിറ്റ് നൽകി, ദാർസൈത് ഇന്ത്യൻ സ്കൂൾ എസ്എംസി വൈസ് പ്രസിഡന്റ് നിഷാന്ത് ഉദ്ഘാടനംചെയ്തു.
ലോക കേരള സഭ അംഗം വിൽസൺ ജോർജ്, സാമൂഹ്യപ്രവർത്തകരായ ദിനേശ് ബാബു, സുബിൻ, റിയാസ് എന്നിവർ പങ്കെടുത്തു. ഹംറിയ ഫ്രണ്ട്സ് ഭാരവാഹികളായ ജുമീ സിയാദ്, ഗോപകുമാർ, സുധീഷ്, ജയശങ്കർ, നൂറുദ്ദീൻ, സിയാദ്, ഷാനിഫ്, അനൂപ്, ബിബു, നിസാർ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ മൂന്നുവർഷങ്ങളായി മസ്കത്തിലെ ലേബർ ക്യാമ്പുകളിൽ കൂട്ടായ്‌മ സാന്ത്വന കിറ്റുകൾ വിതരണം ചെയ്തുവരുന്നുണ്ട്.്










0 comments