നെടുമ്പാശേരിയിൽ വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർന്നു; വീട്ടുടമയ്ക്ക് പരിക്ക്

നെടുമ്പാശേരി: നെടുമ്പാശേരിയിൽ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേൽക്കൂര തകർന്നു. അത്താണി കേരള ഫാർമസിക്ക് സമീപമുള്ള ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ ജെ ജെയുവടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.
അപകടത്തിൽ വീട്ടുടമയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. അപകട സമയത്ത് സൈമണും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നു. അപകടത്തിൽ സൈമണിന്റെ തോളിന് പരുക്കേറ്റതായാണ് വിവരം. അപകടസമയത്ത് പുറത്തേക്കിറങ്ങി ഓടാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടുടമയുടെ മേൽ ഓടിളകി വീഴുന്നത്. അപകട വിവരം സിയാൽ അധികൃതരെ അറിയിച്ചതായി കുടുംബം പറഞ്ഞു.










0 comments