ad
Deshabhimani

പീക്ക് അവര്‍ പ്രതിസന്ധിക്ക്‌ പരിഹാരം

ബെസ്സ്‌ ബെസ്‌റ്റാണ്‌ 
വൈദ്യുതി മുടങ്ങില്ല

മൈലാട്ടിയിലെ  ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റത്തിന്റെ മാതൃക
avatar
കെ വി രഞ്‌ജിത്‌

Published on Feb 28, 2026, 03:00 AM | 1 min read

കാസർകോട്‌

സംസ്ഥാനത്ത് രാത്രി സമയങ്ങളില്‍ വൈദ്യുതി ഉപയോഗം കൂടുതലാണെന്നും ഇത് കുറയ്‌ക്കണമെന്നും പലതവണ കെഎസ്‌എഇബി മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോഡ് ഷെഡിങ് ഒഴിവാക്കാനായിരുന്നു ഇത്. എന്നാല്‍ കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കിയിട്ടും മാറ്റമുണ്ടായിരുന്നില്ല. വേനല്‍ക്കാലമെത്തിയതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നത്‌ നേരിടാൻ ഇതാ ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം (BESS) വരുന്നു. ബെസ്സിന്റെ നിർമാണോദ്‌ഘാടനം ശനിയാഴ്‌ച മൈലാട്ടിയിൽ നടക്കും. സംസ്ഥാനത്തെ ആദ്യത്തേതും രാജ്യത്തെ ആദ്യ 4.5 മണിക്കൂർ ബാറ്ററി സ്റ്റോറേജ് പദ്ധതിക്കാണ്‌ തുടക്കമാകുന്നു. മൈലാട്ടിയിൽ കേരള വൈദ്യുതി മേഖലയിലെ ഏറ്റവും വലിയ പുതുമകളും സാങ്കേതിക മുന്നേറ്റങ്ങളും ഒരുമിക്കുന്ന നാഴികക്കല്ലായി 125 മെഗാവാട്ട് / 500 മെഗാവാട്ട്-മണിക്കൂർ സംഭരണ ശേഷിയുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിന്റെ നിർമ്മാണ പ്രവർത്തനത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായിട്ടും രാജ്യത്ത് നാലുമണിക്കൂറിലധികം വൈദ്യുതി സംഭരണ ശേഷിയുള്ള ആദ്യത്തെ വലിയ ബെസ്‌ പദ്ധതിയെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്‌. സംസ്ഥാനത്തെ ശേഷി കൂടിയ സൗരോർജ നിലയങ്ങളുള്ള ജില്ലക്ക് ഊർജ സുരക്ഷാ കവചമൊരുക്കുകയും, പകൽ സമയത്ത്‌ ഉൽപാദിപ്പിക്കുന്ന അധിക പുനരുപയോഗ ഊർജത്തെ രാത്രിയിലേക്ക് മാറ്റുന്ന സംവിധാനവുമാണ് സാധിക്കുന്നത്‌. കേരളത്തിന്റെ സമഗ്ര വികസനത്തിനും വൈദ്യുതി സംവിധാനത്തിന്റെ ആധുനികവൽക്കരണത്തിനുമായി എൽഡിഎഫ്‌ സർക്കാരും ഇലക്ട്രിസിറ്റി ബോർഡും നടത്തിയ നിരന്തര ശ്രമങ്ങളാണ് പദ്ധതിയുടെ പശ്ചാത്തലം. വിതരണരംഗത്തു ആർഡിഎസ്എസ് (RDSS), സ്മാർട്ട് മീറ്റർ പോലുള്ള പദ്ധതികൾ ഉപഭോക്തൃ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്‌ ആസൂത്രണം ചെയ്തപ്പോൾ. പ്രസരണരംഗത്ത്‌ ട്രാൻസ്‌ഗ്രിഡ് പദ്ധതിയിലൂടെ കുറഞ്ഞ റൈറ്റ് ഓഫ് വേ ഉപയോഗിച്ച് മൾട്ടി സർക്യൂട്ട്–മൾട്ടി വോൾട്ടേജ് ലൈനുകൾ സ്ഥാപിക്കുകയും കരിന്തളം 400 കെവി സബ്സ്റ്റേഷൻ ഉൾപ്പെടെയുള്ള നോർത്ത് ഗ്രീൻ കോറിഡോറിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജുകൾ അനുവദിക്കുകയും ചെയ്തു. നിർമാണോദ്‌ഘാടനം ഇന്ന്‌ തുടങ്ങും കാസർകോട്‌ ഉദുമ മണ്ഡലത്തിലെ മൈലാട്ടി 220 കെ വി സബ്‌സ്‌റ്റേഷനിൽ 125 മെഗാവാട്ട് / 500 മെഗാവാട്ട്‌ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റത്തിൻ്റെ നിർമ്മാണോദ്ഘാടനം ശനിയാഴ്‌ച നടക്കും. പകൽ മൂന്നിന്‌ മൈലാട്ടി 220 കെ വി സബ്സ്റ്റേഷൻ പരിസരത്ത് വൈദ്യുതിവ കൃഷ്‌‌ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനാകും.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home