ad
Deshabhimani

ജില്ലാ വികസന സെമിനാറിൽ പുതുനിർദേശങ്ങൾ

വികസന സ്വപ്‌നങ്ങൾക്ക്‌ ഗതിവേഗം

വികസന സെമിനാർ
വെബ് ഡെസ്ക്

Published on Feb 22, 2026, 03:00 AM | 1 min read

കാസർകോട്‌

വികസനവികസനസ്വപ്നങ്ങളും പ്രതിബന്ധങ്ങളും പരിഹാരമാർഗങ്ങളും ചർച്ച ചെയ്‌തായിരുന്നു ജില്ലാപഞ്ചായത്തിന്റെ വികസന സെമിനാർ വെള്ളിയാഴ്‌ച നടന്നത്‌. ഐക്യരാഷ്ട്രസഭയുടെ 17 സ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി 2030ഓടെ കൈവരിക്കേണ്ട സമഗ്ര വികസന നേട്ടങ്ങളാണ് സെമിനാറില്‍ അവതരിപ്പിച്ച വികസന രേഖ വിഭാവനം ചെയ്യുന്നത്. സുസ്ഥിര വികസനത്തിനും എല്ലാ മേഖലകളിലുമുള്ള ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള പദ്ധതികളാണ്‌ ആസൂത്രണം ചെയ്‌തത്‌. സമസ്ത മേഖലകളിലും വികസനം വിളിച്ചോതുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയുടെ നൂതന ആശയങ്ങള്‍ സെമിനാർ ചർച്ച ചെയ്‌തു. ദേശീയതലത്തില്‍ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്ക് കേരളം വിഭാവനം ചെയ്ത 10 വിഷയാധിഷ്ഠിത ലക്ഷ്യങ്ങളിലൂന്നിയാണ് ജില്ലയില്‍ വരും വര്‍ഷങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കുക. ദാരിദ്ര്യരഹിത ഗ്രാമം, ആരോഗ്യ ഗ്രാമം, ശിശു സൗഹൃദ ഗ്രാമം, ജലസമൃദ്ധ ഗ്രാമം, ശുചിത്വ-ഹരിത ഗ്രാമം, അടിസ്ഥാന സൗകര്യങ്ങളുള്ള ഗ്രാമം, സാമൂഹ്യ സുരക്ഷിത ഗ്രാമം, സദ്ഭരണം, ലിംഗസമത്വം, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവയാണ് ഈ പത്ത് സുപ്രധാന ലക്ഷ്യങ്ങള്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home