ad
Deshabhimani

വീടുകളുടെ താക്കോല്‍ കെെമാറി

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്  വാർഷിക പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ പിഎംഎവൈ ഭവന പദ്ധതി പ്രകാരമുള്ള വീടുകളുടെ താക്കോൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി കെെമാറുന്നു
വെബ് ഡെസ്ക്

Published on Nov 04, 2025, 03:00 AM | 1 min read

കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ പിഎംഎവൈ ഭവന പദ്ധതി പ്രകാരമുള്ള വീടുകളുടെ താക്കോൽദാനവും അംഗീകൃത ഗ്രന്ഥാലയങ്ങൾക്കുള്ള മൈക്ക് സെറ്റും കസേര വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്ഘാടനം ചെയ്തു. ഭാരത് സേവക സമാജ് ദേശീയ പുരസ്കാരം നേടിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലതയെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ വിജയൻ അധ്യക്ഷനായി. സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ എം അബ്ദുൽ റഹിമാൻ, വി ഗീത, എ ദാമോദരൻ, എം കെ ബാബുരാജ്, എം ജി പുഷ്പ, ലക്ഷ്മി തമ്പാൻ, പുഷ്പ ശ്രീധർ, കെ വി രാജേന്ദ്രൻ, ഷാജി എടമുണ്ട എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി വി ശശി നന്ദിയും പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home