ad
Deshabhimani

കടന്നൽ കുത്തേറ്റ് 5 വിദ്യാർഥികൾക്ക് പരിക്ക്

കടന്നൽ കുത്തേറ്റ വിദ്യാർഥികളെ  തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി സി സുബെെദ സന്ദർശിക്കുന്നു
വെബ് ഡെസ്ക്

Published on Dec 31, 2025, 03:00 AM | 1 min read

തൃക്കരിപ്പൂർ ഉദിനൂരിൽ കടന്നൽ കുത്തേറ്റ് അഞ്ച് വിദ്യാർഥികൾക്ക് പരിക്ക്. ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ശിവന്യ(15), സൻമയ (15), അതുൽ കൃഷ്ണ(15), പ്രജുൽ(16), കെ എച്ച് നവീൻ(14) എന്നിവരെയാണ് പരിക്കേറ്റ്‌ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദിനൂർ സെൻട്രലിലെ സ്വകാര്യ ട്യൂഷൻ സെന്ററിലേക്ക് ചന്തേര, തടിയൻ കൊവ്വൽ പ്രദേശങ്ങളിൽ നിന്ന് വരികയായിരുന്ന വിദ്യാർഥികളെ ഉദിനൂർ വാതക ശ്മശാന പരിസരത്തുനിന്നാണ് കന്നൽക്കൂട്ടം കുത്തിയത്. തടിയൻ കൊവ്വലിൽ പോയി തിരിച്ച് അത് വഴി വന്ന പടന്ന പഞ്ചായത്ത് പ്രസിഡന്റ്‌ പി സി സുബൈദ ഉടൻ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ പഞ്ചായത്ത് ജീപ്പിൽ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home