ad
Deshabhimani

ഫിസിക്സ് ഒളിമ്പ്യാഡ്‌

യുഎഇയെ നയിക്കാൻ മടിക്കൈ

 2025ലെ ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിലേക്കുള്ള യുഎഇ ദേശീയ ടീം അംഗങ്ങൾ
വെബ് ഡെസ്ക്

Published on May 08, 2025, 03:00 AM | 1 min read

നീലേശ്വരം

ഈ വർഷത്തെ ഏഷ്യൻ ഫിസിക്സ് ഒളിമ്പ്യാഡിൽ യുഎഇ ദേശീയ ടീമിനെ നയിക്കുന്നത്‌ മടിക്കൈ സ്വദേശി. മടിക്കൈ പൂത്തക്കാലിലെ വിനീത് കുമാറാണ്‌ ശാസ്‌ത്രലോകത്ത്‌ മലയാളികളുടെ വെന്നിക്കൊടി പാറിക്കുന്നത്‌. 25-–ാമത് ഏഷ്യൻ ഫിസിക്സ് ഒളിംപ്യാഡിൽ ഇന്ത്യയുൾപ്പെടെ 30 ഏഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 240 വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. സൗദി ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഈ അന്താരാഷ്ട്ര ശാസ്‌ത്രസമ്മേളനം വിദ്യാഭ്യാസ മന്ത്രാലയം, കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റ്‌നെസ് ആൻഡ് ക്രിയേറ്റിവിറ്റി (മൗഹിബ), കിങ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസ് എന്നിവ ചേർന്നാണ് സംഘടിപ്പിക്കുന്നത്. മേയ് നാലുമുതൽ 12 വരെയാണ് മത്സരം. ഗൾഫ്, അറബ് രാജ്യങ്ങളുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങ ളിൽനിന്ന് ശാസ്ത്ര മേഖലയിൽ പ്രതിഭ തെളിയിച്ച തിരഞ്ഞെടു ക്കപ്പെട്ട വിദ്യാർഥികളാണ് ഒളിമ്പ്യാഡിൽ പങ്കെടുക്കുന്നത്. യുഎഇ ടീമിൽ മൂന്ന് മലയാളി വിദ്യാർഥികളും മുംബൈ, ദൽഹി, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഒരാൾ വീതവും അംഗങ്ങളാണ്. ദുബായിൽ മെക്കാഡമി ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായ വിനീത് മുൻപ് അബുദാബിയിൽ ഗ്ലോബൽ ഇന്ത്യൻ സ്കൂളിലും ലക്നൗവിലെ സ്കൂളിലും സീനിയർ സെക്കൻഡറി അധ്യാപകനായിരുന്നു. പൂത്തക്കാലിലെ കെ വി കോരന്റെയും കപ്പണയിൽ ഓമനയുടെയും മകനാണ്. ഭാര്യ: വി കെ ശരണ്യ (പൊതാവൂർ). മകൻ: റിദയ് എസ് വിനീത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home