കരുത്തോടെ കുതിക്കാൻ ഇതാ സ്റ്റേഡിയം
കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ...

തൃക്കരിപ്പൂർ
കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ കരുത്തോടെ കുതിക്കാൻ ആഹ്വാനം ചെയ്യുന്ന ഒളിംപിക്സ് മുദ്രാവാക്യമിതാ നടക്കാവിലും നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ യാഥാർഥ്യമായിരിക്കുന്നു. വിവിധ കായിക ഇനങ്ങളിൽ പരിശീലിക്കാനും നീന്തിയുരാനുമുള്ള അത്യാധുനിക സംവിധാനങ്ങളോടെ നടക്കാവിൽ തൃക്കരിപ്പൂരിൽ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യൻ ടീമിലേക്കും നിരവധി അന്താരാഷ്ട്ര ക്ലബ്ബുകളിലുമായി നിരവധി കായിക താരങ്ങളെ സംഭാവനചെയ്ത നാട്ടിൽ എം രാജഗോപാലൻ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായാണ് സിന്തറ്റിക് ഫുട്ബോൾ സ്റ്റേഡിയത്തോട് ചേർന്ന് മൾട്ടിപ്പർപ്പസ് സ്റ്റേഡിയം നിർമിച്ചത്. ജില്ലയിലെ പ്രഥമ സെമി ഒളിംപിക് നീന്തൽക്കുളം, സ്വാഭാവിക പുൽത്തകിടിയിൽ രൂപപ്പെടുത്തിയ ഫുട്ബോൾ കോർട്ട്. 400 മീറ്റർ ഫ്ലഡ് ലൈറ്റ് ട്രാക്ക്, മൂന്ന് നിലകളിൽ ഗ്യാലറി യോടെയുള്ള പവലിയൻ. കായിക താരങ്ങൾക്കും സാങ്കേതിക വിദഗ്‌ധർക്കും ഒഫിഷ്യൽസിനുമുള്ള മുറികൾ, വിഐപി മുറി, മീഡിയ റൂം, ഫെഡറേഷൻ ലോഞ്ച്, ഷോപ്പിങ് മാൾ, വാഹന പാർക്കിങ്, സമാന്തര റോഡ് എന്നിവ ഒരുക്കി. ഏത് കാലാവസ്ഥയിലും സംസ്ഥാന ദേശീയതലത്തിൽ വിവിധ ഗെയിംസ് മത്സരങ്ങൾ നടത്താനാകുന്ന സ്റ്റേഡിയമാണിത്. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. ചീഫ് എൻജിനീയർ പി കെ അനിൽകുമാർ റിപ്പോർട്ടവതരപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി വിജയ്ഭരത് റെഡി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം മീനാകുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ സാജിത സഫറുള്ള, ഇ കുഞ്ഞിരാമൻ, പി സി സുബൈദ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിചെയർമാൻ എം മനു, പി സനൽ, കെ വി രാധ, പി രഘുനാഥ്, പി പി അശോകൻ, വി പി പി മുസ്‌തഫ, പി കെ ഫൈസൽ, സി പി ബാബു, കരീം ചന്തേര, കെ എം ബാലകൃഷ്‌ണൻ, വി വി കൃഷ്‌ണൻ, പി വി ഗോവിന്ദൻ, വി കെ ഹനീഫ ഹാജി സണ്ണി അരമന, സുരേഷ് പുതിയേടത്ത്, ആന്റക്‌സ് ജോസഫ്, വി കെ രമേശൻ എന്നിവർ സംസാരിച്ചു. എം രാജഗോപാലൻ എംഎൽഎ സ്വാഗതവും സി എസ് ഡോ. പ്രദീപ് നന്ദിയും പറഞ്ഞു.










0 comments