ad
Deshabhimani

കടലാകെ പാരുകൾ വരും

മീൻ ലഭ്യത കൂട്ടാൻ

കടലിനടിയിൽ പവിഴപ്പുറ്റുപോലെ തോന്നിപ്പിക്കുന്ന പാരുകൾ

കടലിനടിയിൽ പവിഴപ്പുറ്റുപോലെ തോന്നിപ്പിക്കുന്ന പാരുകൾ

avatar
കെ വി രഞ്‌ജിത്‌

Published on Mar 03, 2026, 02:00 AM | 2 min read


കാസർകോട്‌

പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക്‌ അധിക മീൻലഭ്യതയും വരുമാനവർധനയും ലക്ഷ്യമിട്ട് മഞ്ചേശ്വരം തുറമുഖത്തിനുസമീപം ഫിഷറീസ്‌ വകുപ്പ്‌ നിക്ഷേപിച്ച 150 ബ്ലോക്ക്‌ കൃത്രിമ പാരുകൾ (റീഫ്‌) വഴി മീൻലഭ്യതവർധിക്കുന്നു. ഫിഷറീസ്‌ വകുപ്പ്‌ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സഹായത്തോടെ 2025 ഡിസംബറിൽ 150 ബ്ലോക്ക്‌ കൃത്രിമ പാരുകളാണ്‌ മഞ്ചേശ്വരത്ത്‌ നിക്ഷേപിച്ചത്‌. ത്രിമാന പൈപ്പ്, പൂവ് ആകൃതികളിലുള്ള കോൺക്രീറ്റ് നിർമിതികളാണ് പാരുകൾ. മുൻകാലങ്ങളിൽ നിക്ഷേപിച്ച ഇത്തരം റീഫുകളോടനുബന്ധിച്ചു മത്സ്യലഭ്യത വർധനയുണ്ടായി എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ തുടർപദ്ധതിയെന്ന നിലയിൽ മഞ്ചേശ്വരത്തും ഇതു നടപ്പാക്കിയത്‌. വിവിധ രൂപങ്ങളിലുള്ള കോൺക്രീറ്റ് നിർമിത കൂടുകളാണ് കൃത്രിമ പാരുകൾ. കൂടെന്നുപറയുമ്പോൾ അവ മീനുകളെ കുരുക്കാനാണെന്നു കരുതരുത്. പലതരം മത്സ്യങ്ങൾക്ക് ആവാസവ്യവസ്ഥയൊരുക്കുകയാണ്‌ ലക്ഷ്യം. അതുവഴി പ്രജനനം ഉറപ്പാക്കും, ഒരുമീൻകോളനിതന്നെ പാരുകളെ ചുറ്റിപ്പറ്റി രൂപപ്പെടും. ഇക്കാര്യത്തിൽ പദ്ധതി ഒരുപരിധിവരെ വിജയംകണ്ടു. കൃത്രിമ ആവാസ 
വ്യവസ്ഥ ​കാലാവസ്ഥ വ്യതിയാനവും മനുഷ്യ ഇടപെടലും മൂലം ജൈവവൈവിധ്യത്തിന്റെ കലവറയായ കടലിലും മത്സ്യസമ്പത്ത് കുറയുന്നുവെന്ന തിരിച്ചറിവാണ് കൃത്രിമ പാരുകളുടെ നിർമിതിയിലേക്ക് എത്തിച്ചത്‌. പ്രകൃതിദത്തമായ പവിഴപ്പുറ്റുകളുടെ പരിസ്ഥിതിയെ അനുകരിക്കാൻ കഴിയുമാറ് രൂപകൽപ്പന ചെയ്‌തിട്ടുള്ള മനുഷ്യനിർമിത സംവിധാനമാണിത്. മീനുകൾ ഉൾപ്പെടെയുള്ള ജലജീവികൾക്ക് കൃത്രിമ ആവാസ വ്യവസ്ഥ ഒരുക്കി സമുദ്ര മത്സ്യസമ്പത്ത് സംരക്ഷണത്തിലും കൃത്രിമ പാരുകൾ പ്രധാന പങ്കുവഹിക്കുന്നു. മലിനീകരണം, അമിത മീൻപിടിത്തം, ആവാസവ്യവസ്ഥയുടെ നാശം എന്നിങ്ങനെയുള്ള പ്രകൃതിദത്തമോ മനുഷ്യ പ്രേരിതമോ ആയ കാരണങ്ങളാൽ നഷ്ടപ്പെട്ടേക്കാവുന്ന സമുദ്രജീവികൾക്ക് പാരുകൾ പുതിയ ആവാസ വ്യവസ്ഥനൽകുന്നു. ഇതിലൂടെ മീനുകൾ കുടും. ഇവയ്‌ക്ക്‌ മീനുകളെ ആകർഷിക്കാനുമാകും. കൃത്രിമ പാരുകൾ മത്സ്യങ്ങൾക്ക് അഭയം പ്രജനന കേന്ദ്രങ്ങൾ, തീറ്റ കണ്ടെത്തൽ സൗകര്യം എന്നിവ നൽകുന്നു. ​ മഞ്ചേശ്വരത്ത്‌ 
കൂന്തലുകൾ കൂടി ​ആരോഗ്യത്തെ പ്രജനന കേന്ദ്രങ്ങളും നഴ്‌സറി പ്രദേശങ്ങളും പല മത്സ്യ ഇനങ്ങളും പ്രകൃതിദത്തവും കൃത്രിമവുമായ പാറകൾ മുട്ടയിടുന്നതിനും നഴ്സ‌റി പ്രദേശങ്ങളായും ഉപയോഗിക്കുന്നു. പാര്‌ നിക്ഷേപിക്കുന്ന കടലിന്‌ 10 മുതൽ 20 മീറ്റർ വരെ ആഴംവേണം. അവിടുത്തെ തിരമാലയുടെ ഉയരം 0.5മുതൽ 2 മീറ്റർ വരെയായിരിക്കണം. വിവിധതരം ചെമ്മീനുകൾ, അയല, ചൂര, കൊഞ്ച്‌ എന്നിവയും ആഹാര സമ്പാദനം നടത്തുന്ന മറ്റ് മീനുകളും പാരുകളുടെ സമീപത്ത്‌ വളരുന്നു. മഞ്ചേശ്വരത്ത്‌ പാര്‌ നിക്ഷേപിച്ചതിലൂടെ കൂന്തലുകളാണ്‌ കൂടുതലായുണ്ടായത്‌. പ്രത്യേകം രൂപകൽപ്പനചെയ്‌ത് റീഫ് മോഡുകൾ ആൽഗകൾക്ക്‌ പ്രതലം നൽകാൻ കഴിയുന്നവയാകയാൽ ചുണ്ണാമ്പുകല്ല്, കോൺക്രീറ്റ് അല്ലെങ്കിൽ പ്രകൃതിദത്ത വസ്‌തുക്കളാണ്‌ നിർമാണത്തിന് അനുയോജ്യം. പരിസ്ഥിതി സൗഹൃദ രൂപകൽപനയും പരിസ്ഥിതി സൗഹൃദ വസ്തുക്കളും രീതികളും ഉപയോഗിക്കണം. അണ്ടർ വാട്ടർ ഫോട്ടോഗ്രാഫി ഉപയോഗിച്ച് 11 മാസത്തിനുശേഷം കൃത്രിമ പാര് നിക്ഷേപം നടത്തിയ പ്രദേശത്തെ പഠനത്തിൽ ചെറുതും വലുതുമായ മത്സ്യയിനങ്ങൾ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ പ്രദേശിക സർവേ വഴിയും മത്സ്യത്തൊഴിലാളികൾക്ക് മീനിന്റെ അളവ് ഗണ്യമായി വർധിച്ചതായും കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home