പുതുകാഴ്‌ചയുടെ വിരുന്നൊരുക്കി പൊലിയംതുരുത്ത്

ചന്ദ്രഗിരി ഇക്കോ ടൂറിസം ഡവലപ്പെമെന്റ്‌ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ പൊലിയം തുരുത്ത് ഇക്കോ ടൂറിസം വില്ലേജ്
വെബ് ഡെസ്ക്

Published on May 12, 2025, 03:01 AM | 1 min read

ബോവിക്കാനം

വിനോദസഞ്ചാര മേഖലയിൽ പുത്തനുണർവിനായി കെഎസ്ആർടിസിയും ചന്ദ്രഗിരി ഇക്കോ ടൂറിസം ഡവലപ്പ്‌മെന്റ്‌ കോ- ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ പൊലിയം തുരുത്ത് ടൂറിസം വില്ലേജും ഒരുമിക്കുന്നു. വടക്കൻ മേഖലയിൽ കെഎസ്ആർടിസി സംഘടിപ്പിക്കുന്ന ടൂർ പാക്കേജുകളിൽ ഇനി പൊലിയംതുരുത്ത് ഇക്കോ വില്ലേജും ഇടം പിടിക്കും. ജില്ലയിലെ ആദ്യമായിട്ടാണ് ഒരു സഹകരണ സ്ഥാപനവുമായി കെഎസ്ആർടിസി കൈകോർക്കുന്നത്. പയസ്വിനി പുഴയോരത്ത് എരിഞ്ഞിപ്പുഴയുടെ സമീപമാണ് ഈ ടൂറിസം ഗ്രാമം. പൂർണമായും പ്രകൃതി സൗഹൃദ നിർമിതിയിൽ ആരംഭിച്ച ഗ്രാമം കാണാൻ നിരവധി സഞ്ചാരികളെത്തുന്നു. താമസ സൗകര്യം, ഹാൾ, പാർക്കുകൾ, ഹോട്ടലുകൾ തുടങ്ങി നിരവധി സൗകര്യങ്ങൾ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിയും താമസ സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉപയോഗപ്പെടുത്തും. സർക്കാർ- സഹകരണ മേഖലയുടെ കൂടിച്ചേരലിൽ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ സാധ്യതകൾ ഉണ്ടാക്കാനുള്ള പ്രയത്നം തുടരുമെന്നും ജനകീയ സംരഭത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും ചന്ദ്രഗിരി ഇക്കോ ടൂറിസം സൊസൈറ്റി പ്രസിഡന്റ് സിജി മാത്യു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home