ad
Deshabhimani

തേങ്ങ വിപണിയിലെ വിലയിടിവ്: പ്രതിസന്ധിയിൽ കർഷകർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 19, 2026, 03:00 AM | 1 min read

കാഞ്ഞങ്ങാട്‌ തേങ്ങ വിപണിയിലെ വിലയിടിവുമൂലം പ്രതിസന്ധിയിലായി കർഷകർ. വടക്കൻ കേരളത്തിലെ വിപണിയിലെ വിലക്കുറവ് കാർഷിക മേഖലയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 42വരെ ലഭിച്ചിരുന്നു, പിന്നീട്‌ വില 36ലേക്ക് കുത്തനെ ഇടിഞ്ഞു. ഇത്‌ കർഷകരെയും മേഖലയിലെ തൊഴിലാളികളെയും സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. കാഞ്ഞങ്ങാട്, മഞ്ചേശ്വരം, നീലേശ്വരം തുടങ്ങിയ വിപണികളിൽ തേങ്ങ വിലയിൽ അസ്ഥിരതയാണ്‌. ​ഗുണനിലവാരവും വലുപ്പവുമനുസരിച്ച് വിലയിൽ 37 മുതൽ 40 വരെ വലിയ വ്യത്യാസങ്ങൾ പ്രകടമാണ്. ശരാശരി തേങ്ങയ്ക്ക് 37-–40 എന്ന നിലവാരമാണ് വിപണിയിൽ. എറണാകുളം, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ തെക്കൻ ജില്ലകളെ അപേക്ഷിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ തേങ്ങവില വലിയ കുറവിലാണ്‌. കർഷകരിൽനിന്ന് വളരെ കുറഞ്ഞ വിലയ്ക്ക് തേങ്ങ സംഭരിക്കുമ്പോൾ, പൊതുവിപണിയിൽ ഉപഭോക്താക്കൾ ഇപ്പോഴും ഉയർന്ന വില നൽകിയാണ് തേങ്ങ വാങ്ങുന്നത്. വിപണിയിലെ ഈ അന്തരത്തിന നിയന്ത്രണമില്ലാത്തത് കർഷകരെ ചൂഷണത്തിനും ഇരകളാക്കുന്നുണ്ട്. ​വെളിച്ചെണ്ണ വിപണിയിലും പ്രശ്‌നം തേങ്ങ വിലയിടിവ് വെളിച്ചെണ്ണ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. തേങ്ങക്ക്‌ വില കുത്തനെ ഇടിയുമ്പോൾ ചിരട്ടയ്ക്ക് വില്യുണ്ട്‌. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക്‌ വ്യവസായിക ആവശ്യങ്ങൾക്കായി ഏജന്റുമാരെത്തിയാണ്‌ ചിരട്ട ശേഖരിക്കുന്നത്‌. ഇപ്പോൾ ഒരു കിലോ ചിരട്ടയ്ക്ക് മാർക്കറ്റിൽ 30 മുതൽ 32 രൂപ വരെ വില യുണ്ടെങ്കിലും ഇടനിലക്കാരായി കൃഷിക്കാർക്കിടയിലെത്തുന്ന എജന്റുമാർ ബോധപുർവം ചിരട്ടയുടെ വിലയിടിച്ച്‌ കർഷരെ പറ്റിക്കുന്നുവെന്നും ആക്ഷേപമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home