ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം നാളെമുതൽ

പടുപ്പ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിലായി ബേഡകം ബ്ലോക്കിലെ പടുപ്പിൽ നടക്കും. 32 വർഷങ്ങൾക്ക് ശേഷമാണ് ബേഡകം ബ്ലോക്കിൽ ജില്ലാ സമ്മേളനം നടക്കുന്നത്. 12 ബ്ലോക്കുകളില്‍ നിന്നായി 17,3374 അംഗങ്ങളെ പ്രതിനിധീകരിച്ച് 300 പ്രതിനിധികള്‍ സമ്മേളനത്തിൽ പങ്കെടുക്കും. പടുപ്പ് പുഷ്പൻ നഗറിൽ പ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനംചെയ്യും. സംസ്ഥാന ട്രഷറര്‍ എസ് ആര്‍ അരുണ്‍ബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം ഷാജര്‍, ആര്‍ രാഹുല്‍, എം വിജിന്‍, ചിന്താ ജെറോം എന്നിവര്‍ പങ്കെടുക്കും. പൊതുസമ്മേളനം ഞായർ പകൽ 3.30ന് പടുപ്പിലെ ഭാസ്കര കുമ്പള നഗറിൽ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനംചെയ്യും. ആനക്കല്ല് കേന്ദ്രീകരിച്ച് യുവജനറാലിയും നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി വെള്ളി വൈകിട്ട് 5ന് പടുപ്പ് പഴയ തിയേറ്റർ പരിസരത്തുനിന്ന് സമ്മേളന നഗരിയിലേക്ക് വിളംബര ജാഥ നടക്കും. സമ്മേളന നടത്തിപ്പിനായി മൂന്ന് മേഖലാ ജാഥകളായി നടന്ന ജനകീയഫണ്ട് സമാഹരണവും ഉൽപ്പന്ന ശേഖരണവും വൻവിജയമായിരുന്നു.










0 comments