Deshabhimani

എസ്ബിഐ എടിഎം പ്രവർത്തന രഹിതം; റീത്തുവച്ച്‌ നാട്ടുകാർ

ബളാൽ എസ്ബിഐ എടിഎം കൗണ്ടറിൽ നാട്ടുകാർ റീത്ത് വച്ചപ്പോൾ
വെബ് ഡെസ്ക്

Published on Jul 10, 2025, 03:00 AM | 1 min read

വെള്ളരിക്കുണ്ട്

പ്രവർത്തന രഹിതമായിട്ട്‌ മാസങ്ങളായിട്ടും നന്നാക്കാത്ത ബളാലിലെ എസ്ബിഐ എടിഎം കൗണ്ടറിന്‌ റീത്തുവച്ച്‌ നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും. ഡിജിറ്റൽ വില്ലേജ് എന്ന പരിഗണനയിലാണ് 10 വർഷം മുമ്പ്‌ ഇവിടെ എസ്ബിഐ എടിഎം കൗണ്ടർ സ്ഥാപിച്ചത്. നല്ല നിലയിലാണ്‌ ഇതുവരെ കൗണ്ടർ പ്രവർത്തിച്ചത്. പഞ്ചായത്ത്, വില്ലേജ്, സബ്‌ രജിസ്റ്റർ ഓഫീസ്സുകൾ, കൃഷി ഓഫീസ്, അക്ഷയ കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലെത്തുന്നവർക്കും നാട്ടുകാർക്കും ഒരുപോലെ ഉപകാരപ്പെട്ടിരുന്ന എടിഎം കൗണ്ടർ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. നിരവധി തവണ നാട്ടുകാരും ജനപ്രതിനിധികളും അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home