ചുമട്ടുതൊഴിലാളികൾ അസി. ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി

കാഞ്ഞങ്ങാട്
വിവിധ ആവശ്യങ്ങളുയർത്തി ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു)നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനെ അടിയന്തരമായി നിയമിക്കുക, തൊഴിലാളികളുടെ ആനൂകൂല്യം ഉടൻ വിതരണംചെയ്യുക, ജീവനക്കാരുടെ അന്യായമായ സ്ഥലം മാറ്റം അവസാനിപ്പിക്കുക, പരിചയസന്പന്നരായ താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നിയച്ചായിരുന്നു സമരം. കോട്ടച്ചേരി കേന്ദ്രകരിച്ച് തുടങ്ങിയ മാർച്ച് ഹോസ്‌ദുർഗ് മിനി സിവിൽസ്‌റ്റേഷനിലെ ലേബർ ഓ-ഫീസിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണിമോഹൻ ഉദ്‌ഘാടനംചെയ്‌തു. പ്രസിഡന്റ് പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. ജില്ലാ ട്രഷറർ എം വി കൃഷ്‌ണൻ, സംസ്ഥാന കമ്മറ്റിയംഗം ഇ എ സെബാസ്‌റ്റ്യൻ, ഇ കെ ചന്ദ്രൻ, പി എൻ ബിനീഷ്, കെ ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ മോഹനൻ സ്വാഗതം പറഞ്ഞു.










0 comments