തുപ്പാക്കി വെറും തുപ്പാക്കിയല്ല !

കാലിക്കടവിൽ ‘എന്റെ കേരളം’ പ്രദർശന നഗരിയിലെ കേരള പൊലീസ്‌ സ്‌റ്റാളിലെ തോക്കുകൾ നോക്കിക്കാണുന്ന കുട്ടികൾ

കാലിക്കടവിൽ ‘എന്റെ കേരളം’ പ്രദർശന നഗരിയിലെ കേരള പൊലീസ്‌ സ്‌റ്റാളിലെ തോക്കുകൾ നോക്കിക്കാണുന്ന കുട്ടികൾ

avatar
കെ വി രഞ്‌ജിത്‌

Published on Apr 25, 2025, 02:30 AM | 2 min read

കാലിക്കടവ്‌

‘‘പൊലീസ്‌ മാമാ, നമ്മളെ പാവങ്ങളെ കൊല്ലുന്ന ഭീകരരെ ഡിഷ്യൂം ഡിഷ്യൂമാക്കാൻ പറ്റുന്ന തോക്കുണ്ടോ ഇതിൽ’’–- പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചറിഞ്ഞ പത്തുവയസുകാരൻ മുഴക്കോം ജിയുപി സ്‌കൂളിലെ ഷാരോണിന്റെ ചോദ്യംകേട്ടപ്പോൾ ജില്ലാ പൊലീസ്‌ സ്‌ക്വാഡിലെ ടി വി വിനീതിന്റെ മറുപടി –-‘‘ പ്രതിരോധത്തിനാണ്‌ മോനെ നമുക്ക്‌ തോക്കുകൾ, എല്ലാ ഭീകരവാദികളെയും പിടിക്കണം, അവർക്കുള്ളതിനെക്കാളും മെച്ചപ്പെട്ട തോക്കുകൾ കേരള പൊലീസിന്റെ കൈയിലുണ്ട്‌, ഇതുകണ്ട്‌ ആരും ആയുധമോഹികളാകരുത്‌. നമ്മുടെ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്‌ക്കായുള്ള എല്ലാ ഉപകരണങ്ങളും ഇവിടെയുണ്ട്’’– കാലിക്കടവ്‌ മൈതാനിയിലെ ‘എന്റെ കേരളം ’പ്രദർശന വിപണനമേളയിലെ കേരള പൊലീസ്‌ സ്‌റ്റാളിലാണ്‌ അത്യാധുനിക സുരക്ഷാ ഉപകരണങ്ങൾ പ്രദർശിപ്പിച്ചത്‌. ബോംബ് സ്ക്വാഡിന്റെ ഉപകരണങ്ങൾ മുതൽ വിവിധയിനം തോക്കും ട്രാഫിക് പൊലീസിന്റെ ഉപകരണങ്ങളും മുതൽ സൈബർ പൊലീസിന്റെ അത്യാധുനിക നെറ്റ്‌ വർക്ക്‌ ഉപകരണങ്ങൾ വരെ സ്‌റ്റാളിലുണ്ട്‌. പേരിനപ്പുറം പൊതുജനങ്ങൾ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത പല കൗതുകങ്ങളുമുണ്ട്. പെട്ടികളിൽ ഒളിപ്പിച്ചിരിക്കുന്ന സ്ഫോടക വസ്തുക്കൾ കണ്ടെത്താനുള്ള എക്സ്പ്ലോസീവ് വേപ്പർ ഡിറ്റക്ടർ. രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ചിരുന്ന 303 റൈഫിൾ തുടങ്ങി വിവിധ രൂപത്തിലുള്ള തോക്കുകൾ ഇവിടെയുണ്ട്‌. സംശയം തീർക്കാൻ പ്രത്യേക പൊലീസ് സംഘവുമുണ്ട്‌. ഒപ്പം വനിതകൾക്കായി സ്വയം പ്രതിരോധ പരിശീലനത്തിനുള്ള പ്രത്യേക ടീമും. എകെ 47 സെവൻ മുതൽ ഇൻസാസ്‌ വരെ എകെ 47 സെവൻ മുതൽ ഇൻസാസ്‌ വരെയുള്ള ഇരുപതോളം തോക്കുകൾ സ്‌റ്റാളിലുണ്ട്‌. ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ തോക്കുകൾ വാങ്ങാൻ ഒരുങ്ങിയിരിക്കുകയാണ്‌ അഭ്യന്തര വകുപ്പ്‌. ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന എകെ 203 തോക്കുകളും എത്തും. എകെ 47, ഇൻസാസ്, ജർമൻ കമ്പനിയായ ഹൈക്കർ ആൻഡ് കോഷിന്റെ എംപി 5 തോക്കുകൾ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ക്ലോസ് കോംബാറ്റ് പിസ്റ്റളുകൾ എന്നിവയുമുണ്ട്‌. പൊലീസ് വാർത്താവിനിമയ സംവിധാനത്തെക്കുറിച്ചും അറിയാം. സന്ദേശ ചോർച്ച തടയുന്ന ഡിജിറ്റൽ മൊബൈൽ റേഡിയോ (ഡിഎംആർ) വയർലെസ് സെറ്റുകൾ പ്രദർശനത്തിലുണ്ട്‌. 1957 മുതൽ ഉപയോഗിച്ചുിവരുന്ന വയർലെസ്‌ സെറ്റുകളും കാണാം. കാൽനൂറ്റാണ്ടായി ഉപയോഗിക്കുന്ന അനലോഗ് വയർലെസ് സെറ്റുകൾ ഉപേക്ഷിച്ച്‌ ഇന്ത്യയിലാദ്യമായി ഡിഎംആറിന്റെ ടയർ 3 സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വയർലെസ്‌ നെറ്റ്‌വർക്ക്‌ രീതിയും പ്രദർശനത്തിലുണ്ട്‌. ജില്ല കെ–-9 സ്ക്വാഡിലെ പൊലീസ് നായകളും പ്രദർശന നഗരിയിലെ പ്രധാന ആകർഷണമാണ് കാസർകോട്‌ പോലീസിന്റെ നേട്ടങ്ങൾ വിഡിയോ വാളിലുടെ പ്രദർശിപ്പിക്കുന്നു. നഗരിയിൽ പൊതുജനങ്ങളെ ഏറ്റവും ആകർഷിക്കുന്ന പോലീസ് പവലിയൻ തയ്യാറാക്കിയത് ജില്ലാ സായുധ സേനാ വിഭാഗത്തിന്റെ അസിസ്റ്റൻ്റ് കമാൻഡൻറ് ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സായുധ സേനാ വിഭാഗത്തിലെ പോലീസുദ്യോഗസ്ഥരാണ്



deshabhimani section

Related News

View More
0 comments
Sort by

Home