രജനിക്ക് മിൽമ സ്വപ്‌നവീടൊരുക്കും

മടിക്കൈ
നീരളിയിലെ ക്ഷീര കർഷക രജനിയ്ക്കിനി അടച്ചുറപ്പുള്ള വീടൊരുങ്ങും. മടിക്കൈ പൂത്തക്കാലിനടുത്ത് താമസിക്കുന്ന രജനിയ്ക്ക് മിൽമയാണ് ഈ വർഷത്തെ ക്ഷീര സദനം പദ്ധതിയിലുൾപ്പെടുത്തി വീടനുവദിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്വന്തമായി വാസയോഗ്യമായ വീടില്ലാത്ത ക്ഷീര കർഷകർക്ക് വീട് നിർമിച്ചു നൽകുന്ന മിൽമ ക്ഷീരസദനം പദ്ധതി പ്രകാരമാണ് മടിക്കൈ സംഘത്തിലെ രജനിയ്ക്ക് മലബാർ മിൽമ വീട് അനുവദിച്ചത്. വീടിന്റെ നിർമ്മാണോദ്ഘാടനം പൂത്തക്കാലിൽ മിൽമ ചെയർമാൻ കെ എസ് മണി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ അധ്യക്ഷനായി. ഡയറക്ടർ പി പി നാരായണൻ മിൽമ ജീവൻ പദ്ധതി ധനസഹായം വിതരണം ചെയ്‌തു. കെ സുധാകരൻ ഫാം സപ്പോർട് ധനസഹായം വിതരണം ചെയ്‌തു. സ്വീറ്റി വർഗീസ്, സി ജോൺ ജോൺസൺ കുന്നത്ത്, ടി രാജൻ, കെ വി പ്രമോദ്, ടി രതീഷ്, എൻ ബാലകൃഷ്ണൻ, ഒ കുഞ്ഞികൃഷ്ണൻ, എന്നിവർ സംസാരിച്ചു. എ ദിനേശൻ സ്വാഗതവും വി ഷാജി നന്ദിയും പറഞ്ഞു.









0 comments