ad
Deshabhimani

കാസർകോട്‌ ഗവ. മെഡിക്കൽ കോളേജ്‌

പ്രചാരണം സർവം വ്യാജം; 
യാഥാർഥ്യമറിയൂ

കാസർകോട് ഗവ.മെഡിക്കൽ കോളജ്
വെബ് ഡെസ്ക്

Published on Jan 26, 2026, 03:00 AM | 1 min read

കാസർകോട്‌

യാഥാർഥ്യം കാണാതെയാണ്‌ കാസർകോട്‌ ഗവ. മെഡിക്കൽ കോളേജ്‌ വിഷയത്തിൽ വ്യാജപ്രചാരണം നടത്തുന്നത്‌. 2012ൽ അന്നത്തെ യുഡിഎഫ്‌ സർക്കാർ കാസര്‍കോട്‌ ഗവ. മെഡിക്കല്‍ കോളേജിന്റെ പ്രഖ്യാപനം നടത്തിയതല്ലാതെ ഒരു നിര്‍മാണവും നടത്തിയില്ല. ഇന്ത്യയിലെ പല ജില്ലാ ആശുപത്രികളെയും കേന്ദ്ര സർക്കാർ മെഡിക്കല്‍ കോളേജുകളായി പ്രഖ്യാപിച്ചപ്പോള്‍ കാസര്‍കോടിനെ തഴയുകയായിരുന്നു. ​എല്‍ഡിഎഫ് സർക്കാർ ചെയ്‌തത്‌ ഘട്ടംഘട്ടമായി ദേശീയ മെഡിക്കല്‍ കമീഷന്‍ പറഞ്ഞ സൗകര്യങ്ങളെല്ലാമൊരുക്കി കാസര്‍കോട്‌ ഗവ. മെഡിക്കല്‍ കോളേജിന് അനുമതി ലഭ്യമാക്കി. 50 വിദ്യാര്‍ഥികൾക്കായി എംബിബിഎസ് ക്ലാസുകള്‍ തുടങ്ങി. ആദ്യ എല്‍ഡിഎഫ് സര്‍ക്കാരാണ് മെഡിക്കല്‍ കോളേജിന്റെ നിർമാണത്തിനായി ആദ്യഘട്ടമായി 2016ല്‍ അഞ്ചുകോടി രൂപ അനുവദിച്ചത്. കൂടാതെ 25 കോടിയുടെ അക്കാദമിക് ബ്ലോക്ക് പൂര്‍ത്തിയാക്കി. ആശുപത്രി എന്ന കാര്യം യുഡിഎഫ്‌ സർക്കാരിന്റെ പ്ലാനില്‍പോലും ഉണ്ടായിരുന്നില്ല. 95 കോടി രൂപയുടെ ആശുപത്രിക്ക് തുടക്കമിട്ടത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇപ്പോള്‍ ആശുപത്രി പൂര്‍ത്തിയാക്കുന്നതിനും മറ്റ് അനുബന്ധ കാര്യങ്ങള്‍ക്കും 160 കോടി രൂപ അനുവദിച്ച് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതും എല്‍ഡിഎഫ് സര്‍ക്കാർ. ​ ഇതുകൂടി അറിയൂ മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി ഫണ്ടില്‍നിന്ന് 160 കോടി രൂപയുടെ ഭരണാനുമതി. കോവിഡ് സമയത്ത് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചപ്പോള്‍ ഈ അക്കാദമിക് ബ്ലോക്കാണ് കോവിഡ് ആശുപത്രിയായി സജ്ജമാക്കിയത്.  273 തസ്തിക സൃഷ്ടിച്ച് നിയമനം  പ്രിന്‍സിപ്പല്‍, അധ്യാപക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം  ജില്ലയിലെ ആദ്യത്തെ ന്യൂറോളജി, നെഫ്രോളജി ഒപികൾ സ്ഥാപിച്ചു.  60 സീറ്റുകളോടെ നഴ്‌സിങ്‌ കോളേജ് ആരംഭിച്ചു. മെഡിക്കല്‍ കോളേജിനുള്ള ജലവിതരണ സംവിധാനത്തിന് എട്ടുകോടി രൂപ അനുവദിച്ചു. റേഡിയോളജി സേവനങ്ങള്‍ക്ക് എഇആര്‍ബിയില്‍നിന്ന് അംഗീകാരം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home