Deshabhimani

പുല്ലൂർ പെരിയയിൽ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാർക്ക്‌ നിയമനമില്ല സര്‍ക്കാര്‍ ഉത്തരവ് 
ഭരണസമിതി അട്ടിമറിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 12, 2025, 03:00 AM | 1 min read

പെരിയ

ജില്ലയിലുള്ള എൻഡോസൾഫാൻ ദുരിതബാധിതമേഖലയിലെ ആരോ​​ഗ്യ പ്രവർത്തകരെ അതാത് പഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായി നിയമിക്കണമെന്ന സർക്കാർ ഉത്തരവ് യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുന്നതായി ആക്ഷേപം. യുഡിഎഫ് നിയന്ത്രണത്തിലുള്ള പുല്ലൂർ പെരിയ പഞ്ചായത്ത് ഭരണസമിതി സർക്കാർ ഉത്തരവിറങ്ങി ഒന്നരമാസം കഴിഞ്ഞിട്ടും നിയമനം നൽകാതെ ഒളിച്ചുകളിക്കുന്നതായാണ് വിമർശനം. എൻഡോസൾഫാൻ ദുരിതബാധിതമേഖലയിൽ പ്രവർത്തിക്കുന്ന ജില്ലയിലെ 16 പേർക്ക് അതത് പഞ്ചായത്തിൽ നിയമനം നൽകാനാണ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സി. ഡയറക്ടർ ഉത്തരവിറക്കിയത്. ഈ പട്ടികയിലുൾപ്പെട്ട പെരിയ കല്യോട്ട് ബലിക്കളത്തെ എ ജയരാജ്, പെരിയ കായക്കുളത്തെ പി കെ ബാബുരാജ് എന്നിവർക്കാണ് ഇതുവരെ നിയമനം ലഭിക്കാത്തത്. ഇവരുടെ താമസം പുല്ലൂർ പെരിയ പഞ്ചായത്ത് പരിധിയിലായതിനാൽ അവിടെയാണ് നിയമനം കിട്ടേണ്ടത്. ഉത്തരവിറങ്ങി ഒന്നരമാസം കഴിഞ്ഞിട്ടും ജോലിയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചിട്ടില്ലെന്നാണ്‌ ഇരുവരുടെയും പരാതി. ജയരാജും ബാബുരാജും ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതപ്രദേശങ്ങളിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ 2010 മുതൽ ആദ്യം ആരോ​ഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം മുഖേനയും പിന്നീട് കേരള സാമൂഹ്യസുരക്ഷാമിഷൻ മുഖേനയും ഹെൽത്ത് ഇൻസ്പെക്ടർമാരായി ജോലി ചെയ്തുവരികയായിരുന്നു. ഫണ്ട് ലഭ്യമല്ലാത്തത് കാരണം ജയരാജും ബാബുരാജും ഉൾപ്പെടെയുള്ളവരുടെ പട്ടിക തയ്യാറാക്കിയാണ് തദ്ദേശ വകുപ്പിലേക്ക് മാറ്റി നിയമിക്കണമെന്ന് നിർദേശമുണ്ടായത്. എന്നാൽ രണ്ടുപേർക്കും നിയമനം നൽകാൻ സാധിക്കില്ലെന്നായിരുന്നു പുല്ലൂർ പെരിയ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. ഇക്കാര്യം ജോ. ഡയറക്ടറെ പഞ്ചായത്തധികൃതർ രേഖാമൂലം അറിയിക്കുകയും ചെയ്തു. ഇതോടെ ജയരാജും ബാബുരാജും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home