ad
Deshabhimani

ഭിന്നശേഷി ജില്ലാ കായികമേള

സാവി സ്നേഹാലയ 
സ്പെഷ്യൽ സ്കൂൾ ചാമ്പ്യന്മാർ

ഭിന്നശേഷി ജില്ലാ കായികമേളയിൽ ചാമ്പ്യൻമാരായ ബിരിക്കുളം സാവി സ്നേഹാലയ സ്പെഷ്യൽ സ്കൂൾ ടീം അധ്യാപകർക്കൊപ്പം
വെബ് ഡെസ്ക്

Published on Feb 15, 2026, 03:00 AM | 1 min read

നീലേശ്വരം ​

സ്പോർട്സ് അസോസിയേഷൻ ഓഫ് ഡിഫന്ററലി ഏബിൾഡ് ജില്ലാ കമ്മിറ്റി നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി ജില്ലാ കായികമേള നീലേശ്വരം നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനംചെയ്തു. സൈനുദീൻ ചെമ്മനാട് അധ്യക്ഷനായി. അശോകൻ ധർമ്മത്തടുക്ക, മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു. ടി വി ഗോപാലകൃഷ്ണൻ സ്വാഗതവും ദയേഷ് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ കെ മധുസൂദനൻ ഉദ്ഘാടനംചെയ്തു. വിജയി കൾക്കുളള ട്രോഫിയും മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സബ് ജൂനിയർ, ജൂനീയർ, സീനീയർ വിഭാഗത്തിലാണ് മത്സരം നടന്നത്. 185 പോയിന്റുമായി സാവി സ്നേഹാലയ സ്പെഷ്യൽ സ്കൂൾ ബിരിക്കുളം ഓവറോൾ ചാമ്പ്യൻമാരായി. 140 പോയിന്റുമായി നവജീവന സ്പെഷ്യൽ സ്കൂൾ പെർല രണ്ടാംസ്ഥാനവും . 123 പോയിന്റുമായി ജീവോദയ സ്പെഷ്യൽ സ്കൂൾ കാഞ്ഞങ്ങാട് മൂന്നാംസ്ഥാനവും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home