യോഗയും സംഗീതവും ചേർന്ന് പുതിയ ശ്രുതി

കാസർകോട്
രാഗവും താളവും യോഗയിൽ സമന്വയിപ്പിച്ച് ആരോഗ്യത്തിന്റെയും മനശാന്തിയുടെയും പുതിയ ശ്രുതി പരിചയപ്പെടുത്തുകയാണ് അശോക് രാജ് വെള്ളിക്കോത്ത്. ‘‘ജീവിതചര്യയുമായി ചേർന്ന കർമപദ്ധതിയാണ് യോഗ. മനസ്സിനും ശരീരത്തിനും ആരോഗ്യം. അതുതന്നെയാണ് സംഗീതവും നൽകുന്നത്’’ –- വർഷങ്ങളായി യോഗ പരിശീലന രംഗത്തുള്ള അശോക് രാജ് പറഞ്ഞു. വിവിധ കീർത്തനങ്ങളെയും രാഗങ്ങളെയും പുല്ലാങ്കുഴൽ, വീണ, വയലിൻ, തബല, മൃദംഗം എന്നീ വാദ്യോപകരണങ്ങളോടൊപ്പം സംയോജിപ്പിച്ച് മനസിനെ നിയന്ത്രിച്ച് നടത്തുന്ന ശ്വാസോച്ഛാസമാണ് സംഗീത യോഗയുടെ പ്രത്യേകത. വിശ്രമമില്ലാതെ ജോലിചെയ്യുന്നവർക്കും വിദ്യാർഥികളിലെയും കുട്ടികളിലെയും മുതിർന്നവരിലെയും മാനസിക സമ്മർദ്ദം കുറച്ച് ആരോഗ്യത്തോടും സന്തോഷത്തോടും ജീവിക്കാൻ സംഗീത യോഗ അഭ്യസിക്കുന്നത് ഗുണംചെയ്യുമെന്ന് അശോക് രാജ് പറഞ്ഞു. ഹൊസ്ദുർഗ് കോടതി, പടന്നക്കാട് കാർഷിക കോളേജ്, രാജപുരം സെന്റ് പയസ് കോളേജ് തുടങ്ങി 25 കേന്ദ്രങ്ങളിൽ സംഗീത യോഗ പരിശീലനം നടന്നു. അശോക് രാജിനുപുറമെ പ്രിഥ്വിരാജ്, പി സോമശേഖരൻ, രാജേഷ് പടിഞ്ഞാറെക്കര, സുധാകരൻ അടോട്ട് എന്നിവരാണ് സംഗീത യോഗാ പരിശീലന ടീമംഗങ്ങൾ. പി അതുലാണ് കോഡിനേറ്റർ.











0 comments