ad
Deshabhimani

കാസർകോട് ഗവ. നഴ്‌സിങ് കോളേജ് വിദ്യാർഥികളുടെ അനിശ്ചിതകാല രാപകൽ സമരം

നാലാം ദിവസത്തിലേക്ക്

കാസർകോട് നഴ്‌സിങ് കോളേജ് വിദ്യാർത്ഥികൾ സമരത്തിൽ
വെബ് ഡെസ്ക്

Published on Jun 04, 2026, 02:30 AM | 1 min read

കാസർകോട്

കാസർകോട് ഗവ മെഡിക്കൽ കോളേജിലെ പുതിയ സ്‌റ്റുഡൻ്റ്സ് ഹോസ്റ്റലിൽ താമസ സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവ. നഴ്‌സിങ് കോളേജിലെ വിദ്യാർഥികൾ നടത്തുന്ന അനിശ്ചിത കാല രാപകൽ സമരം നാലാം ദിവസത്തിലേക്ക്. മെഡിക്കൽ കോളേജ് ഹോസ്റ്റൽ എംബി ബി എസ് വിദ്യാർഥികൾക്ക് മാത്രമായി തുറന്നു കൊടുക്കാനാണ് അധികൃതരുടെ തീരുമാനം. കോളജിന് പുറത്ത് സ്വകാര്യ കെട്ടിടങ്ങളിലാണ് വിദ്യാർഥികൾ താമസിക്കുന്നത്. ഹോസ്റ്റൽ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെയാണ് വിദ്യാർഥി കെ സമരം തുടങ്ങിയത്. ബുധനാഴ്ച അധികൃതരുമായി നടത്തിയ ചർച്ചയിലും അനുകൂല തീരുമാനം ഉണ്ടായില്ല. കോളേജിലെ 179 നഴ്‌സിങ് വിദ്യാർഥികളാണ് രാപകൽ സമരത്തിലുള്ളത്.കാസർകോട് ഗവ. നഴ്‌സിങ് കോളേജിൽ രാപകൽ സമരം നടത്തുന്ന വിദ്യാർഥികൾ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home