നെടുമങ്ങാട് പിജി വിദ്യാർഥിനിക്കുനേരെ ലെെംഗികാതിക്രമം; സീനിയർ ഡോക്ടർക്ക് സസ്പെൻഷൻ

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ചികിത്സതേടിയെത്തിയ പിജി ഡെന്റൽ വിദ്യാർഥിനിക്കുനേരെ ലെെംഗികാതിക്രമം നടത്തിയ ഡോക്ടർക്ക് സസ്പെൻഷൻ. സീനിയർ സർജൻ ഡോ. എൻ കെ ബിനുവിനെയാണ് സസ്പെൻഡ് ചെയ്തത്. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നെട്ടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു വനിതാ ഡോക്ടർക്ക് നേരെ ലെെംഗികാതിക്രമ ശ്രമമുണ്ടായത്. ചീട്ട് പരിശോധിച്ചശേഷം ചികിത്സയ്‌ക്കായി മുറിയിൽ വരാൻ ബിനു ആവശ്യപ്പെടുകയായിരുന്നു. മുറിയിൽവച്ചാണ് അതിക്രമം നടത്തിയത്. വിദ്യാർഥിനി ഡോക്ടറോട് കയർത്തശേഷം പുറത്തേക്ക് ഇറങ്ങിയോടി.
തുടർന്ന് പിജി വിദ്യാർഥിനി നെടുമങ്ങാട് പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിയിലെ ഡോ. ബിനുവിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു. സംഭവശേഷം ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടിയ ഡോക്ടറെ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവമറിഞ്ഞ് സിപിഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷും ഡിവെെഎഫ്ഐ നേതാക്കളും ആശുപത്രിയിലെത്തി. ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവെെഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.








0 comments