രക്തസാക്ഷി പി മുരളീധരനെ അനുസ്‌മരിച്ചു

കുമ്പള
ആർഎസ്എസ് സംഘം കൊലപ്പെടുത്തിയ പി മുരളീധരന്റെ 11–-ാം രക്തസാക്ഷി ദിനാചരണം ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ആചരിച്ചു. ശാന്തിപ്പള്ള പെട്രോൾ പമ്പിന് സമീപത്തുനിന്നും യുവജന റാലി ആരംഭിച്ചു. കുമ്പള ടൗണിൽ അനുസ്മരണ പൊതുയോഗം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി എ വി ശിവപ്രസാദ്, സിപിഐ എം ഏരിയാസെക്രട്ടറി സി എ സുബൈർ, സച്ചിൻ രാജ് എന്നിവർ സംസാരിച്ചു. അബ്ദുൽ ഹക്കീം സ്വാഗതം പറഞ്ഞു. രാവിലെ ശാന്തിപ്പള്ളയിലെ രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. യോഗം സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. പി രഞ്ജിത്ത് പതാക ഉയർത്തി. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട്, സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം വി വി രമേശൻ, ജില്ലാകമ്മിറ്റി അംഗം ഡി സുബ്ബണ്ണ ആൾവ, പി രഘുദേവൻ, നാസിറുദീൻ മലങ്കരെ എന്നിവർ സംസാരിച്ചു. അബ്ദുൽ ഹക്കീം സ്വാഗതം പറഞ്ഞു.









0 comments